വിവാഹത്തിനൊരുങ്ങി ഫര്സീന് മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും
കണ്ണൂര്‍: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ചതിന് വധശ്രമ കേസ് നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദ് വിവാഹിതനാകുന്നു. ഫര്സീന് മജീദിന്റെ കണ്ണൂര്‍ മട്ടന്നൂരിലെ വീട്ടില്‍ വെച്ച് ശനിയാഴ്ച ആണ് വിവാഹം നടക്കുന്നത്. പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു നേതാവ് കൂടിയായിരുന്ന നഫീസതുല് മിസ്രിയ ആണ് ഫര്സീന് മജീദിന്റെ വധു.
മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് ഫര്സീന് മജീദ്. പയ്യന്നൂര്‍ സ്വദേശി ആണ് നഫീസതുല് മിസ്രിയ. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയ പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് എം എല്‍ എമാരും ഫര്സീന് മജീദിന്റേയും നഫീസതുല് മിസ്രിയയുടേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തും.

അതേസമയം ഫര്സീന് മജീദിനും നഫീസതുല് മിസ്രിയയ്ക്കും വിവാഹ ആശംസ നേര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരെഴുതിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു ഫര്സീന് മജീദ്. വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു.

പ്രതിഷേധ മുദ്രാവാക്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടന്ന് നീങ്ങിയ ഫര്സീന് മജീദിനെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് തള്ളി താഴെയിട്ടതും വലിയ ചര്‍ച്ചയായിരുന്നു. വിമാനത്തിലെ കയ്യാങ്കളിക്ക് പിന്നാലെ ഇ പി ജയരാജനെയും ഫര്സീന് മജീദിനെയും താല്‍ക്കാലികമായി വിമാനയാത്രയില്‍ നിന്നും ഇന്‍ഡിഗോ വിലക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്സീന് മജീദിനെതിരെ കൊലപാതക ശ്രമത്തിന് ആണ് പൊലീസ് കേസെടുത്തിരുന്നത്. ഫര്സീന് മജീദിനെതിരെ എസ് പിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണമാണ് നടന്നിരുന്നത്. ഫര്സീന് മജീദിന് നേരെ കാപ്പ ചുമത്താനും പൊലീസ് ശ്രമിച്ചിരുന്നു. ഫര്സീന് മജീദിന് എതിരെ 13 കേസുകളുണ്ട് എന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ കണ്ണൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തണം എന്നുമായിരുന്നു പൊലീസിന്റെ ആവശ്യം.

ഫര്സീന് മജീദിന് എതിരെയുള്ള പതിമൂന്ന് കേസുകളില്‍ 11 കേസുകളും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ ചുമത്തിയ കേസുകളാണ്. ചുമത്തിയതാണ്. എടയന്നൂര്‍ സ്കൂളിന് മുന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ എം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ 2017 ല്‍ ഒരു വധശ്രമക്കേസും ഫര്സീന് മജീദിന് എതിരെയുണ്ടായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications