കമറുദ്ദീൻ കൂടുതൽ കുരുക്കിലേക്ക്: മുങ്ങിയ പൂക്കോയ തങ്ങളെയും കണ്ടെത്താനായില്ല
പയ്യന്നൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ മുഖ്യ പ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാനാവാതെ പൊലിസ് ' കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങൾക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നെങ്കിലും കമറുദ്ദീന്റെ അറസ്റ്റോടെ ഇദ്ദേഹം മുങ്ങുകയായിരുന്നു. മുസ്ലീം ലീഗ് നേതാവ് എന്നതിലുപരിയായി ആത്മീയ രംഗത്തെ നിറസാന്നിധ്യമായ തങ്ങൾക്ക് മംഗളൂരിൽ ഒട്ടേറെ അനുയായികളുണ്ട്. ഇദ്ദേഹം കർണാടകയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകാനും നീക്കം നടത്തുന്നതായി സൂചനയുണ്ട്.
ഇതിനിടെ മുസ്ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി. കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. 2017-ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ഓഗസ്റ്റില്‍ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില്‍ പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള്‍ നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പാണ് നടന്നത്. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
ഇതിനിടെ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിട്ടുണ്ട്. ഹർജിയിൽ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി.അന്തിമ റിപോർട്ട് സമർപ്പിച്ചതിന്നു ശേഷംപ്രതിക്ക് കോതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കമറുദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കുമെന്നും പ്രതികൾ പോപ്പുലർ ഫിനാൻസ് മാതൃകയിൽ നിക്ഷേപ തട്ടിപ്പ് നടത്തി സ്വന്തം ആവശ്യത്തിനായി പണം തിരിമറി നടത്തിയെന്നുമുള്ള സർക്കാർവാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺഹർജി തള്ളിയത് .നിക്ഷേപകർക്ക് പണം നൽകാനുണ്ടന്നും വഞ്ചനാ കുറ്റം നിലനിൽക്കില്ലന്നും പരാതിക്കാർ കമ്പനി ലോ ട്രിബ്യൂണലിനെ സമിപിക്കണമെന്നുമായിരുന്നു ഖമറുദീന്റെ വാദം.












Click it and Unblock the Notifications