കണ്ണൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു: കുറ്റകൃത്യം മദ്യലഹരിയിൽ!! പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: വളർത്തുനായയ്ക്ക് തീറ്റ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂർ ജില്ലയിലെ പയ്യാവൂരിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന പിതാവാണ് സ്വന്തം മകനെ കുത്തിക്കൊലപ്പെടുത്തിയത്. ജില്ലയിലെ പയ്യാവൂരിലെ ഉപ്പുപടന്ന സ്വദേശി ഷാരോൺ എന്ന 19 കാരനാണ് മരിച്ചത്. സംഭവത്തെ തുടർന്ന് പിതാവ് സജിയെ പയ്യാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ സജി വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സംബന്ധിച്ച് മകനുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കത്തിയെടുത്ത് മകന്റെ പുറത്ത് കുത്തുന്നത്. ഇതോടെ ഷാരോൺ നിലത്തേക്ക് വീഴുകയും ചെയ്തു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഷാരോണിന്റെ നില ഗുരുതരമായിത്തീർന്നിരുന്നു. സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത് ഭാര്യ ഇറ്റലിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്.












Click it and Unblock the Notifications