രാത്രി ഉറങ്ങുമ്പോള്‍ മകനെ സ്ഥിരമായി പീഡിപ്പിച്ചു; പിതാവിന് 90 വര്‍ഷം തടവ്, 1.25 ലക്ഷം പിഴ
കണ്ണൂര്‍ : പയ്യന്നൂരില്‍ എട്ട് വയസ്സുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 90 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. തളിപ്പറമ്പ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചതിന് 44 കാരനായ പ്രതി കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി ജഡ്ജി രാജേഷ് ആര്‍ കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. 1.25 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഐ പി സി സെക്ഷന്‍ 377 ( പ്രകൃതിവിരുദ്ധ പീഡനം ) പ്രകാരം 10 വര്‍ഷം തടവും പോക്സോ നിയമത്തിലെ സെക്ഷന്‍ 3 ( എ ), 5 ( എല്‍ ), ( എം ), ( എന്‍ ) എന്നിവ പ്രകാരം 20 വര്‍ഷം വീതവും തടവും ശിക്ഷിച്ചതായി കേസില്‍ ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് പറഞ്ഞു. 2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പലതവണ പിതാവ് ഇത്തരത്തില്‍ പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പയ്യന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പിതാവിനെ 2018 ആഗസ്റ്റ് 5 ന് ആണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിക്ക് ജാമ്യം ലഭിച്ചു. സംഭവത്തിന് ശേഷം ഇയാളുടെ ഭാര്യ രണ്ട് ആണ്‍മക്കളോടൊപ്പം വീട്ടില്‍ നിന്ന് മാറി മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്.
അതേസമയം, പത്തനംതിട്ടയില്‍ സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അടൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെയാണ് 17കാരന് നേരെ മധ്യവയസ്‌കന്‍ അതിക്രമം കാട്ടിയത്. സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ അടൂരില്‍ നിന്ന് ബസില്‍ കയറിയ 17കാരന് നേരെയാണ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. ഏറ്റവും പിന്‍നിരയിലെ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. അടുത്തിരുന്ന മധ്യവയസ്‌കന്‍ കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നും സ്വകാര്യ ഭാഗത്ത് കൈകടത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. മധ്യവയസ്‌കന്റെ അതിക്രമം 17കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു .












Click it and Unblock the Notifications