കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി, അമ്മയ്ക്കും വെട്ടേറ്റു

Google Oneindia Malayalam News

കണ്ണൂര്‍ : ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. കണ്ണൂരിലെ കുടിയാന്‍ മലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എരുവേശി മുയിപ്രയിലെ സതീശന്‍ ( 31 ) ആണ് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുിക്കിയത്. ഇയാളുടെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ അഞ്ജുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 9 മാസം പ്രായമുള്ള ധ്യാന്‍ ദേവ് ആണ് മരിച്ചത്.

നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍

kerala


വെട്ടേറ്റ പരിക്കുകളോടെയാണ് അമ്മയെയും കുഞ്ഞിനെയും കണ്ണൂരിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയത്. കുട്ടി ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഞ്ജു അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സതീശന്‍ നേരത്തെ ഗള്‍ഫിലായിരുന്നു. നാല് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വിവാഹം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് സതീശന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം.

ഭാര്യയെയും കുഞ്ഞിനെയും വെട്ടിയതിന് ശേഷം സതീശന്‍ സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഭാര്യയും മകനും അമ്മയുമായിരുന്നു വീട്ടില്‍ താമസം. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണുള്ളത്. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്നില്‍ ഇന്ന് രാവിലെ 9 . 10 ഓടെയാണ് സംഭവം .

English summary
Father hacked to death a nine-month-old baby boy and Killed Himself in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X