Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ, പ്രതിപട്ടികയിൽ ഭർത്താവിന്റെ അമ്മയും

കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർത്താവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവ് അറസ്റ്റിൽ. കോറോം സ്വദേശിനിയായ സുനിഷ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവിന്റെ അച്ഛനായ പി രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആത്മഹത്യാപ്രേരണയ്ക്ക് പുറമേ ഗാർഹിക പീഡനം അടക്കമുള്ള കുറ്റങ്ങളാണ് രവീന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സുനിഷയുടെ ഭർത്താവ് വിജേഷിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുനിഷയെ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് സുനിഷ ആത്മഹത്യ ചെയ്തത് യുവതിയുടെ കുടുംബവും ആരോപിച്ചിരുന്നു. സുനിഷ സഹോദന് അയച്ച വോയ്സ് മെസേജുകളും ഇതിനുള്ള തെളിവായി കുടുംബം പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളെയും പോലീസ് പ്രതിചേർത്തിരുന്നു.

 arrest-159410

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

പ്രണയത്തിലായിരുന്ന ഇരുവരും ഒന്നരവർഷം മുമ്പാണ് അറസ്റ്റിലായിട്ടുള്ളത്. ഇതോടെ ഇരുവീട്ടുകാരും തമ്മിൽ അകൽച്ചയിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇതിനിടെ സുനിഷ സ്വന്തം വീട്ടുകാരുമായി അടുപ്പം സൂക്ഷിച്ചിരുന്നു. ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സ്വന്തം വീട്ടുകാരുമായി യുവതി അടുത്തതെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മരിക്കുന്നതിന് മുമ്പ് യുവതിയും അമ്മയും ചേർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് ഇരുവീട്ടുകാരെയും വീട്ടിലേക്ക് വിളിപ്പിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് സുനിഷ തനിക്ക് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും യുവതിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ തയ്യാറായില്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ യുവതിയുടെ കുടുംബത്തിന്റെ പീഡനാരോപണം തള്ളിക്കളഞ്ഞ് ഭർതൃവീട്ടുകാർ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+