കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേര് ചോദിച്ച് ആളെ ഉറപ്പിച്ചു: മകനെ കൊലപ്പെടുത്തിയത് കൺമുമ്പിൽ വെച്ച്; മൻസൂറിന്റെ പിതാവ്

Google Oneindia Malayalam News

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് നേതാവ് മൻസൂറിനെ കൊലപ്പെടുത്തിയ വിഷയത്തിൽ പിതാവിന്റെ പ്രതികരണം പുറത്ത്. തന്റെ കൺമുന്നിൽ വെച്ചാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് മൻസൂറിന്റെ പിതാവ് മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം ഒരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്നും മകൻ സജീവമായി രാഷ്ട്രീയ പ്രവർത്തന രംഗത്തുള്ളയാളല്ലെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു. ചൊവ്വാഴ്ച രാത്രി 7.55 ഓടെയാണ് ആക്രമണമുണ്ടായതത്. ബോംബേറിൽ തന്റെ കാലിന് സാരമായി പരിക്കേറ്റെന്നും മുസ്തഫ കൂട്ടിച്ചേർത്തു. പേര് ചോദിച്ച് ആളെ ഉറപ്പിച്ച ശേഷമാണ് മൻസൂറിനെ വെട്ടിയതെന്നും പിതാവ് കൂട്ടിച്ചേർത്തു.

താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്; സിപിഎം പൊട്ടിത്തെറിയുടെ വക്കില്ലെന്ന് മുല്ലപ്പള്ളിതാനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്; സിപിഎം പൊട്ടിത്തെറിയുടെ വക്കില്ലെന്ന് മുല്ലപ്പള്ളി

പാനൂിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി ഷിനോസാണ് പിടിയിലായത്. അക്രമികൾ സഞ്ചരിക്കാനുപയോഗിച്ച ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെടുത്തിട്ടുള്ളത്. ഒരു വാളും പോലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.

muslim-1617

രാത്രി എട്ടു മണിയോടെ മൻസൂറിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. വീടിനു മുമ്പിൽ ബോംബെറിഞ്ഞ് ഭീതിയുണ്ടാക്കിയ ശേഷം മൻസൂറിനെ വടിവാളു കൊണ്ട് വെട്ടുകയായിരുന്നു. കാലിനു വെട്ടേറ്റ മൻസൂർ രക്തം വാർന്നാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൻസൂറിനെയും സഹോദരൻ മുഹ്‌സിനെയും അക്രമിച്ച സംഘത്തിൽ 15 പേരുണ്ടെന്നാണ്. ദൃക്സാക്ഷികള്‍ പറയുന്നത്. ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞിട്ടുള്ളത്. ഇതേ സമയം മറ്റൊരു സംഘം വടിവാൾ ഉപയോഗിച്ച് ഇരുവരെയും അക്രമിക്കുകയായിരുന്നു.

Recommended Video

cmsvideo
ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

പോളിംഗ് ബൂത്തിൽ വെച്ച് ഓപ്പൺ വോട്ടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരനായിരുന്നു ലീഗിന്റെ ബൂത്ത് ഏജന്റുമാരിലൊരാൾ. ബൂത്തിനടുത്ത് വെച്ച് സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ സംഘർഷമുണ്ടായതിന്റെ തുടർച്ചയാണ് വീടാക്രമിക്കുന്നതിലേക്കും കൊലപാതകത്തിലേക്കും എത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകൻ വാട്സ്ആപ്പിലൂടെ ഭീഷണി സ്റ്റാറ്റസായി ഇടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെയും മുഹ്സിനെയും തലശ്ശേരിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മൻസൂറിന്റെ മരണം സംഭവിക്കുകയായിരുന്നു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

English summary
Father reveals about Muslim league activist killed in Panur over anger during poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X