പ്രതിഷേധ സമരങ്ങള്‍ക്ക് ഫീസ്; പിണറായി സർക്കാരിനെതിരെ ആം ആദ്മി
കണ്ണൂര്‍:സംസ്ഥാനത്ത് പ്രതിഷേധിക്കാന്‍ ഫീസ് ഇടാക്കുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ജന സ്വരത്ത അടിച്ചമര്‍ത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.ടി സ്റ്റീഫന്‍. പ്രതിഷേധവും പ്രകടനവും, സമരങ്ങളും നടത്തുന്നതിന് ഇനി സര്‍ക്കാരിന് ഫീസ് കൊടുക്കേണ്ട സ്ഥിതി വളരെ ശോചനീയമാണ് . ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ പിണറായി സര്‍ക്കാര്‍ ഇതു നടപ്പില്‍ വരുത്താന്‍ പോകുന്നുവെന്നാണ് അറിയുന്നത്.സിപിഎമ്മെന്ന പാര്‍ട്ടി സമരങ്ങളിലൂടെയും പ്രതിഷേധാങ്ങളിലൂടെയും കൂടി മാത്രം ഉണ്ടായതാണ്. ഇതിന് എതിരെ പ്രതിഷേധിക്കുന്നതിനായി ഫീസ് നല്‍കാതെ നീയോജക മണ്ഡലടിസ്ഥാനത്തില്‍ പ്രതിഷേധ പരിപാടി നടത്തുമെന്നും ടി.ടി സ്റ്റീഫന്‍ പറഞ്ഞു.
ആഘോഷങ്ങള്‍ക്ക് പോലും പണം കുത്തിപ്പിഴിഞ്ഞു കാശുണ്ടാക്കുന്ന ഈ സര്‍ക്കാര്‍ ഇനി ഇവിടെ വേണമോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഒരുവശത്തു കട്ട് മുടിച്ചു കാലിയാക്കിയ ഖജനാവ് മറു വശത്തു ആര്‍ഭാടവും ദൂര്‍ത്തും നടത്തി ജനങ്ങളെ കുത്തിപ്പിഴിഞ്ഞെടുക്കുന്ന ഭരണകൂടം. അഴിമതി കാണിക്കുന്നതിനു എതിരെ ശബ്ദിക്കാന്‍ ഉള്ള അവകാശത്തിന് പോലും വിലയിടുന്നു.കറുത്ത ബാഡ്ജും, കറുത്ത ടീ ഷര്‍ട്ടും ധരിക്കുന്നവരെ പേടിക്കുന്ന പിണറായി ഇപ്പോള്‍ സമാധാനപരമായി സമരം ചെയ്യുന്നവരെയും പേടിക്കുന്നു.

എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകൂവെന്ന് പറയുന്ന നരേന്ദ്ര മോഡിയുടെ സഹപാഠിയാണ് നമ്മുടെ മുഖ്യനെന്നാണ് തോന്നുന്നത്. ഇപ്പോള്‍ സിപിഎം സര്‍ക്കാര്‍ ഫാസിസ്റ്റുളായി മാറിക്കഴിഞ്ഞു. അതിനുള്ള തെളിവാണിത്.ജനങ്ങള്‍ സമരം ചെയ്തു പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിനു ഫൈന്‍ ഇടട്ടെ അല്ലെങ്കില്‍ കേസ് എടുക്കട്ടെ, അതല്ലേ കോടതി നിയമം. ശമ്പളം കിട്ടാതെ കിടക്കുന്ന ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി തൊഴിലാളികള്‍,കെ. എസ്.ആര്‍.ടി.സി ജീവനക്കാര്‍ അവരൊന്നും ഇനി ശബ്ദം ഉയര്‍ത്തേണ്ട എന്നാണോ പറയുന്നത്. അവര്‍ക്കു 10000 രൂപ കെട്ടിവെച്ചു സമരം നടത്താന്‍ കഴിയുമോ, അതിനുള്ള ശമ്പളം അവര്‍ക്കു കിട്ടില്ല. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റാത്ത ഈ സര്‍ക്കാര്‍ ജനങ്ങളുടെ അധികാരത്തെ അടിച്ചമര്‍ത്തുകയല്ലേ ചെയ്യുന്നത്.ഇതിന്റെ ഉദ്ദേശം എല്ലാ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുകയെന്നതാണെന്നും ടി.ടി സ്റ്റീഫന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിഷേധ സമരങ്ങള്‍ക്ക് ഫീസ്ഈടാക്കുന്നതിനെതിരെ ഒക്‌ടോബര്‍ രണ്ടിന് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ മുന്‍പിലേക്ക് പ്രതിഷേധമാര്‍ച്ചും ഉപവാസസമരവും നടത്തും. ഇതിന്റെ ഭാഗമായി ഈമാസം 26ന് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഷാജി തെക്കെ മുറിയില്‍, കെ എസ് സാദിക്ക്, റമീസ് കൂത്തുപറമ്പ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു












Click it and Unblock the Notifications