Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ ചര്‍ച്ചയ്ക്കിടെ ചേരിതിരിഞ്ഞ് അടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ആശുപത്രിയില്‍; പോലീസ് കേസെടുത്തു

തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടെ ചേരിതിരിഞ്ഞു അടിയും ബഹളവും ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെ ചര്‍ച്ച കഴിയുന്നതിന് മുന്‍പ് വേദി വിട്ടു പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു ബഹളമുണ്ടാക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുലിനെതിരെ തിരിഞ്ഞപ്പോള്‍ തടയാന്‍ ചെന്ന യുത്ത് കോണ്‍ഗ്രസ് തലശേരി നിയോജക മണ്ഡലം സെക്രട്ടറി വിവി ഷുഹൈബിനാണ് മര്‍ദ്ദനത്തില്‍ (34)പരുക്കേറ്റത്.

kannur-fight

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ മാതൃഭൂമി ചാനല്‍ സംഘടിപ്പിച്ച നമ്മുടെ ചിഹ്നം ചര്‍ച്ചയ്ക്കിടെയിലാണ് തലശേരി നിയോജക മണ്ഡലം സെക്രട്ടറി വി.വി ഷുഹൈബിന് (34)പരുക്കേറ്റത് ഇയാള്‍ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതൃഭൂമി ചാനല്‍ സംഘടിപ്പിച്ച നമ്മുടെ ചിഹ്നം തെരഞ്ഞെടുപ്പ് സംവാദ ചര്‍ച്ചയ്ക്കിടെയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹം നടത്തിയ ചില വിവാദ പരാമര്‍ശങ്ങളുടെ പേരിന്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് യുത്ത് കോണ്‍ഗ്രസ് തലശേരി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. അഷ്റഫ് പറഞ്ഞു.

ഇതിനു ശേഷം ചര്‍ച്ച അലങ്കോലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെയാണ് ഷിഹാബിന് മര്‍ദ്ദനമേറ്റത് ഇതേ തുടര്‍ന്ന് പൊലിസ് ഇടപെട്ട് ചര്‍ച്ച നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ചുമലിനും ഷോള്‍ഡറിനും ഷിഹാബിന് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന ഡി.വൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രാഹുല്‍ മാങ്കുട്ടത്തിനെ കൂടാതെ ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+