സാമ്പത്തിക കടക്കെണി: ഇരിട്ടിയില്‍ ആധാരമെഴുത്തുകാരനും കൂട്ടആത്മഹത്യയ്ക്കു ശ്രമിച്ചു
ഇരിട്ടി: ഇരിട്ടി മീത്തലെ പുന്നാട് ഒരു കുടുംബത്തിലെ നാലുപേരെ വിഷം ഉള്ളില്‍ ചെന്നു അവശനിലയില്‍ കണ്ടെത്തി ഗുരുതരാവസ്ഥയിലായ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീത്തലെ പുന്നാട് എളമ്പിലാന്‍ വീട്ടില്‍ രാജേഷ്(43) ഭാര്യ അബിത(35)മക്കളായ അനഘ(16) അപര്‍ണ(13) എന്നിവരെയാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ അവശനിലയില്‍ കണ്ടെത്തിയത്.ഇരിട്ടി സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരമെഴുത്തുകാരനാണ് രാജേഷ്.
കൂടാതെ ഗ്രാമീണ ചിട്ടിയും ഓണക്കുറിയും ഇയാള്‍ നടത്തിയിരുന്നു. ഓണക്കുറി വിളിച്ചു പണംലഭിച്ചവരോട് ഇന്ന് രാവിലെ വീട്ടില്‍ വന്നാല്‍ പണം നല്‍കാമെന്നു ഇയാള്‍ പറഞ്ഞിരുന്നു. പൈസവാങ്ങാന്‍ കുറച്ചുപേര്‍ വീട്ടിലെത്തിയപ്പോള്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിയതായികണ്ടു. തുടര്‍ന്ന് രാജേഷിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും എടുത്തില്ല. പിന്നീട് പൈസ വാങ്ങാനെത്തിയവര്‍ വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു.

ഇരിട്ടി സി. ഐ കെ. ജെ ബിനോയ്, എസ്. ഐവിജയന്‍, വനിതാ എസ്. ഐ ശ്യാമള എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്്ഥലത്തെത്തി. സി. ഐയുടെ നേതൃത്വത്തില്‍ വാതില്‍ ചവുട്ടിതുറന്ന് അകത്തേക്കു കയറിയപ്പോഴാണ് നാലുപേരെയും അവശനിലയില്‍ കണ്ടെത്തിയത്. സമീപത്ത് പൊട്ടിയ ബിയര്‍കുപ്പിയും ഐസ്‌ക്രീമുകളുംകണ്ടെത്തി. ഐസ് ക്രീമില്‍ വിഷം കലര്‍ത്തി കഴിച്ചതായാണ് പ്രാഥമിക നിഗമനം വീടിനുള്ളില്‍ കീടനാശിനിയുടെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരുന്നു. അവശനിലയിലായ കുടുംബത്തെ നാട്ടുകാര്‍ ഉടന്‍ ആംബുലന്‍സില്‍ ഇരിട്ടിയലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി പൊലിസ് പറഞ്ഞു.സംഭവത്തില്‍ ഇരിട്ടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രാജേഷിന്റെപണമിടപാടുകളെ കുറിച്ചാണ് പൊലിസ് പ്രധാനമായും അന്വേഷിച്ചുവരുന്നത്.












Click it and Unblock the Notifications