Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാക്രമക്കേട്: വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം

ചക്കരക്കല്‍: കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലിന് സമീപമുളള ഇരിവേരി സഹകരണബാങ്കില്‍ ഒരു കോടിയുടെ വായ്പാക്രമക്കേട് നടത്തിയതായുളള പരാതിയില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

സി.പി. എം നിയന്ത്രണ ഭരണസമിതി ഭരിക്കുന്ന സഹകരണബാങ്കില്‍ നടന്ന ക്രമക്കേടില്‍ സഹകരണ റജിസ്ട്രാറും അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ നടന്നത് ക്രമക്കേടല്ലെന്നും വായ്പകൊടുത്തത് തിരിച്ചടക്കാത്തതിലുളള നിയമനടപടികളാണെന്നുമുളള വിശദീകരണവുമായി ബാങ്ക് സ്ഥിതി ചെയ്യുന്ന പാര്‍ട്ടി ഘടകമായ അഞ്ചരക്കണ്ടി ഏരിയാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

money


2019 ജനുവരി 19 നാണ് പത്ത് ലക്ഷത്തിന്റെ പത്ത് വായ്പ്പകളായി ഒരു കോടിരൂപ ഇരിവേരി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ് നല്‍കിയത്. വായ്പ്പാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്

ഒരാള്‍ക്കു വേണ്ടി പലരുടെയും പേരില്‍ വായ്പ നല്‍കിയെന്നാണ് ആരോപണം. പത്ത് ഇടപാടുകാരുടെ പേരില്‍ 10 ലക്ഷത്തിന്റെ പത്ത് വായ്പകളാണ് അനുവദിച്ചത് . വായ്പ്പയില്‍ 40 ലക്ഷത്തിലധിലധികം


രൂപ തിരിച്ചടവ് വന്നിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഇതിനിടയ്ക്ക് തവണയടയ്ക്കാന്‍ വ്യാജ ചെക്ക് നല്‍കിയതോടെയാണ് നിലവിലെ ഭരണ സമിതി വായ്പ്പ സംബന്ധിച്ച് പരിശോധന നടത്തുകയും വായ്പ്പാ മാനദണ്ഡങ്ങള്‍ ലം ഘിച്ചതായും വ്യാജരേഖ ഹാജരാക്കി ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. തുടര്‍ന്ന് സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്കും പോലീസിലും 2003 ല്‍ മാര്‍ച്ച് 18 ന് പുതിയ ബാങ്ക് ഭരണ സമിതി ചക്കരക്കല്‍ പൊലിസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന പ്രാഥമിക പരിശോധനയില്‍ വായ്പ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വായ്പ് അനുവദിച്ചതെന്ന ക്രമകേട് കണ്ടെത്തിയതിനെ തുടര്‍ന്ന്

ബ്രാഞ്ച് മാനേജര്‍ സി. രാജേഷ്, സെക്രട്ടറി സി. സത്യഭാമ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. .2019 ജനുവരി 19-നാണ് 10 പേര്‍ക്കും വായ്പ അനുവദിച്ചത്. ആവശ്യമായ ഈട് ലഭിക്കാതെയും ദൂരപരിധി ലംഘിച്ചുമാണ് വലിയ തുക വായ്പ അനുവദിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു.

ഡിപ്പോസിറ്റ് കളക്ടറാണ് തിരിച്ചടവിനുള്ള പണം അഞ്ചരക്കണ്ടിയിലെ ഒരു സ്വകാര്യ സ്ഥാപന ത്തില്‍നിന്ന് മാസം തേറും ശേഖരിച്ചിരുന്നത്. 10 പേരുടെയും തുക ഒരു സ്ഥാപനത്തില്‍ നിന്ന് വാങ്ങിയതും വിവാദമായിരുന്നു.

നിലവിലെ പ്രസിഡന്റ് ടി.സി. കരുണാകരന്റെ നേതൃത്വത്തില്‍ ഭരണസമിതിയാണ് ചക്കരക്കല്‍ പോലീസില്‍ പരാതിനല്‍കിയത് കഴിഞ്ഞ മാര്‍ച്ച് 13ന് ചക്കരക്കല്‍ പൊലിസ് കേസെടുത്തുവെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

ഇതിനിടെ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിനും സി.പി. എമ്മിനുമെതിരെ ചില മാധ്യമങ്ങളും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അറിയിച്ചു. ഇരിവേരി ബാങ്കില്‍ നടന്നത് ധനപഹാരണമല്ലെന്ന് നല്‍കിയ വായ്പ തിരിച്ചടവില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും ഏരിയാ കമ്മിറ്റി വ്യക്തമാക്കി. വായ്പ കൃത്യമായി തിരിച്ചടവ് ഇല്ലാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ക്കെതിരെ ബാങ്ക് നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഇടപാടുകാര്‍ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി ബാങ്കില്‍ നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു നല്‍കിയത് വണ്ടി ചെക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണസമിതി ഇടപാടുകാര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയത്. വായ്പ്പാ മാനദണ്ഡങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് പ്രാഥമിക അന്വേഷണം നടത്തിയാണ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. സഹകരണ വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണം നടന്നു കൊണ്ടാരിക്കുകയാണ്. ഈ കാര്യത്തില്‍ സംരക്ഷിക്കാനോ കേസില്‍ നിന്നും ഒഴിവാക്കാനോ സി.പി.എം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നുമാണ് സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സി.പി. എം തെറ്റുതിരുത്തല്‍ നയരേഖ നടപ്പിലാക്കി വരുന്നതിനിടെയാണ് പുതിയ വിവാദങ്ങളുണ്ടായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+