Get Updates
Get notified of breaking news, exclusive insights, and must-see stories!

പാടിയോട്ടുംചാല്‍ സാമ്പത്തിക ക്രമക്കേട്: നാല് സിപിഎം പ്രദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി

തളിപറമ്പ്:കണ്ണൂരില്‍ സാമ്പത്തിക ക്രമക്കേട് വിവാദത്തില്‍ കുറ്റാരോപിതരായ നാല് പ്രാദേശിക ഡിവൈ.എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി. ഡിവൈഎഫ്. ഐ പ്രാദേശിക നേതാക്കളും പാര്‍ട്ടിഭാരവാഹികളുമായ സജീവപ്രവര്‍ത്തനം നടത്തുന്ന നാലുപേര്‍ക്കെതിരെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാനസെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം നടപടിയെടുത്തത്.

ഈവിഷയം പിന്നീട് ബന്ധപ്പെട്ട ഏരിയാ,ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. കൂടുതല്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നതിനായി പെരിങോം ഏരിയാകമ്മിറ്റിയിലെ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്തുകൊണ്ടുളള ജനറല്‍ ബോഡിയോഗം ചേരുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം.

Cpim

കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പെരിങ്ങോം പാടിയോട്ടുചാലിലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരായ സേവ്യര്‍, റംഷ, അഖില്‍, സജേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഇതില്‍ മൂന്നു പേര്‍ സിപിഎം പാടിയോട്ടുംചാല്‍ ലോക്കല്‍കമ്മിറ്റിയംഗങ്ങളും മറ്റൊരാള്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്.

അഖില്‍ മുന്‍ എസ്. എസ്. ഐ നേതാവ് കൂടിയാണ്. ചെറുപുഴയിലെ പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനുമായി ചേര്‍ന്ന് ട്രേഡിങ് ഇടപാട് നടത്തിയതിലാണ് തട്ടിപ്പു നടന്നത്. ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പെടെയുളളവര്‍ ഉപയോഗിച്ചാണ് ഇടപാട് നടന്നതത്രെ. മുപ്പതുകോടിരൂപയുടെ ഇടപാട് ഇവര്‍ നടത്തിയെന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നും വരുന്ന വിവരം. ഇതിലൂടെ ഇരുപതു കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചതായും ആരോപണമുണ്ട്. എന്നാല്‍ പത്തുകോടി രൂപയുമായി ബന്ധപ്പെട്ട് സിപി.എമ്മുകാരും കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. നേതാവിന്റെ മകന്‍ ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി കൂടിയാണ്.

തര്‍ക്കം നിലനില്‍ക്കുന്നതിനിടെയില്‍ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ മകന് ബൈക്ക് അപകടത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ ഈവാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതെന്നാണ് ആരോപണം ഇതേ തുടര്‍ന്ന് കേരളകോണ്‍ഗ്രസ് നേതാവ് സി.പി. എം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന് പരാതി നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറി സംഭവം അന്വേഷിക്കാന്‍ ജില്ലാകമ്മിറ്റിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ജില്ലാകമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സി.പി. എം ഏരിയാകമ്മിറ്റി യോഗം ചേര്‍ന്ന് നാലുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. അതിനു ശേഷം പാടിയോട്ടുചാല്‍ ലോക്കല്‍കമ്മിറ്റി യോഗം ചേര്‍ന്ന് ഏരിയാകമ്മിറ്റി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു നാലുപേരെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+