കണ്ണൂര്‍ ജില്ലാ ട്രഷറിയിലെ സാമ്പത്തിക ക്രമക്കേട്: സീനിയര്‍ അക്കൗണ്ട് റിമാൻഡിൽ
കണ്ണൂര്‍: കണ്ണൂരില്‍ ട്രഷറി കേന്ദ്രീകരിച്ച് വന്‍ വെട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥന്‍ കുടുങ്ങി.കണ്ണൂര്‍ജില്ലാ ട്രഷറിയിലെ അക്കൗണ്ടില്‍ നിന്നും പണംതട്ടിയ സംഭവത്തില്‍ സീനിയര്‍ അക്കൗണ്ടന്റെ് കണ്ണൂര്‍ കൊറ്റാളി സ്വദേശിചെല്ലട്ടനെന്ന നിതിന്‍രാജിനെ(38) കണ്ണുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്ത് കോടേരി ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ജില്ലാ ട്രഷറി ഓഫിസറുടെ പരാതിയിലാണ് പ്രതിയെ കൊറ്റാളിയിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്.ജില്ലാ ട്രഷറിയില്‍ നിന്നും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കു ലഭിക്കേണ്ട മൂന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതിയെന്നും പ്രതിയെയും കൊണ്ടു കൂടുതല്‍ തെളിവെടുപ്പു നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.

വിവിധ ക്ഷേമ പദ്ധതികളില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുളള സഹായധനംജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ടു ജില്ലാട്രഷറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. അക്കൗണ്ട് നമ്പറിലെയോ ഐ. എഫ്. എസ് കോഡിലെയോ തകരാര്‍ കാരണം ഗുണഭോക്താവിന് ലഭിക്കാതെ ട്രഷറി അക്കൗണ്ടിലേക്ക് തിരിച്ചുവരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റെ് സി.നിതിന്‍ രാജിനെ രണ്ടാഴ്ച്ച മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിന്റെ തുടരന്വേഷണമെന്ന നിലയിലാണ് വിജിലന്‍സ് വെള്ളിയാഴ്ച്ചപകല്‍ പരിശോധന നടത്തിയത്. മറ്റുപല പദ്ധതികളിലെയും ഗുണഭോക്താക്കളുടെ പണം ഇതേ രീതിയില്‍ ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇവിടെ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തതായും വിജിലന്‍സ് ഡി.വൈ. എസ്. പി ബാബു പെരിങ്ങോത്ത് അറിയിച്ചു ഇതിനു സമാനമായി കണ്ണുര്‍ കോര്‍പറേഷന്‍ സോണല്‍ ഓഫിസില്‍ നിന്നും കൈക്കൂലി വാങ്ങ വെ ഒരു മാസം മുന്‍പ് റവന്യു ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടിയിരുന്നു.
ഹൗസ് ബില്‍ഡിങ് പെര്‍മിറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് ഇതിനു മുന്‍പായി പയ്യന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് സബ് ആര്‍.ടി ഓഫിസില്‍ നിന്നും വ്യാപകമായ രീതിയില്‍ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും പിടികൂടിയിരുന്നു വരും ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പരിശോധന ശക്തമാക്കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് അറിയിച്ചു.
.












Click it and Unblock the Notifications