പനിബാധിച്ച് യുവാവ് മരിച്ചു; ചികിത്സയില്‍ ഡോക്ടറുടെ അനാസ്ഥ, ഡോക്ടര്‍ക്കെതിരെ കേസെടുത്തു, സംഭവം തലശ്ശേരിയിൽ!
തലശ്ശേരി: പനി ബാധിച്ച യുവാവ് മരണപ്പെട്ടത് ചികിത്സാപിഴവ് കാരണമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തലശ്ശേരി നഗരത്തിലെ ടെലിയെന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് തലശ്ശേരി ടൗണ്‍പോലീസ് കേസെടുത്തത്.
കലശലായ പനി പിടിച്ച മൂഴിക്കരയിലെ കാട്ടില്‍ പറമ്പത്ത് പ്രവീണ്‍ കുമാര്‍ (22) ഈക്കഴിഞ്ഞ ജൂണ്‍ 14 മുതല്‍ ടെലി ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26 ന് കണ്ണൂര്‍ ചാലയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയില്‍ യുവാവ് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് പിതാവ് കുട്ടി മാക്കൂലിലെ കൃഷ്ണ കൃപയില്‍ കെ പി അജയകുമാര്‍ എടക്കാട് പോലീസില്‍ പരാതിപ്പെട്ടത്.

പരാതിയില്‍ കുറ്റപ്പെടുത്തിയ ടെലി ആശുപത്രി തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അനന്തര നടപടികള്‍ തലശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് തലശ്ശേരി പോലീസ് പരാതിക്കാരന്റെ മൊഴി വീണ്ടും ശേഖരിച്ച് അന്വേഷണം നടത്തിയ ശേഷം കേസെടുക്കുകയാണുണ്ടായത്. യുവാവിനെ ചികിത്സിച്ച ഡോക്ടറെ പോലീസ് ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ചികിത്സാ രേഖകള്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് ചികിത്സിച്ച ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും.












Click it and Unblock the Notifications