ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടിത്തം : ബേക്കറി കത്തിയമർന്നു :
ചക്കരക്കല്‍:കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ വന്‍ തീ പിടിത്തം ബേക്കറി ഉള്‍പ്പെടെയുള്ള കടകള്‍ കത്തിയമര്‍ന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള നൂറു കണക്കിന് യാത്രക്കാര്‍ നിത്യവും വന്നു പോകുന്ന ചക്കരക്കല്‍ ബസ് സ്റ്റാന്ഡിലാണവന് തീ പിടിത്തമുണ്ടായത്. ബേക്കറി ഉള്‍പ്പെടെയുള്ള കടകളാണ് കത്തിച്ചാമ്പലായത് ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തമുണ്ടായത്. ബസ് സ്റ്റാന്‍ഡ് . കോംപ്ളക്സിലെ ഇന്ത്യന്‍ ബെയ്ക്കറിക്കാണ് ആദ്യം തീ പിടിച്ചത്.
തീയാളി പടര്‍ന്നതോടെ ബെയ്ക്കറി പൂര്‍ണമായും കത്തിനശിച്ചു. ബെയ്ക്കറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലോത്ത് ബാനര്‍ പ്രിന്റിംഗ് സ്ഥാപനവും പൂര്‍ണ്ണമായും കത്തി നശിച്ചു.കണ്ണൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചക്കരക്കല്‍ പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീയണച്ചത്.
സമീപത്തെ വിവിധ ഷോപ്പുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇതിന് തൊട്ടടുത്തുള്ള പവിത്രാ ജ്വല്ലറിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ഫയര്‍ഫോഴ്സ് സംശയിക്കുന്നു ചക്കരക്കല്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നൂറു കണക്കിന് കടകള്‍ പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സാണിത്. ഇതിന് 50 മീറ്റര്‍ അകലെ റോഡിന് മറുവശം ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുണ്ട്.