കെ കണ്ണപുരത്ത് ഭഗവതി ക്ഷേത്രം കത്തിനശിച്ചു
കണ്ണൂർ: പഴയങ്ങാടിക്കടുത്തുള്ള കെ. കണ്ണപുരത്തുള്ള പുതിയഭഗവതി ക്ഷേത്രം (പുതിയകാവ്) തീപിടിച്ചുകത്തി നശിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തിനു മുന്നിലുള്ള വിളക്കിൽ നിന്നോ നടയിൽ തെളിയിച്ച മൺചിരാതിൽ നിന്നോ ക്ഷേത്രത്തിലേക്കു തീ പടർന്നതാകാമെന്നാണുപ്രാഥമിക നിഗമനം.
വ്യാഴാഴ്ച്ച പുലർച്ചെ രണ്ടോയോടെയായിരുന്നു അഗ്നിബാധയുണ്ടായത്.നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം എസ്ഐ ടി. വി. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണു തീയണച്ചത്.

ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ച നിലയിലാണ്. വൻ തീപിടിത്തമുണ്ടായിട്ടും ദേവീയുടെ പഞ്ചലോഹ വിഗ്രഹത്തിനു കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും അറിയിച്ചു. ഈ മാസം ഒൻപതു മുതൽ കളിയാട്ടം നടക്കുന്നതിന്റെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നുവരികയായിരുന്നു. ഉത്സവം മാറ്റിവച്ചതായും പ്രശ്നചിന്ത നടത്തി ഭാവികാര്യങ്ങൾ നടത്തമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.












Click it and Unblock the Notifications