കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ കണ്ണപുരത്ത് ഭഗവതി ക്ഷേത്രം കത്തിനശിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പഴയങ്ങാടിക്കടുത്തുള്ള കെ. ​ക​ണ്ണ​പു​ര​ത്തു​ള്ള പു​തി​യ​ഭ​ഗ​വ​തി ക്ഷേ​ത്രം (പു​തി​യ​കാ​വ്) തീ​പി​ടി​ച്ചു​ക​ത്തി ന​ശി​ച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള വി​ള​ക്കി​ൽ നി​ന്നോ ന​ട​യി​ൽ തെ​ളി​യി​ച്ച മ​ൺ​ചി​രാ​തി​ൽ നി​ന്നോ ക്ഷേ​ത്ര​ത്തി​ലേ​ക്കു തീ ​പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണുപ്രാ​ഥ​മി​ക നി​ഗ​മ​നം.

രജനീകാന്തിന് നല്‍കിയ ഇളവ് തനിക്കും വേണമെന്ന് വികെ ശശികല, അത് നടപ്പില്ലെന്ന് ആദായ നികുതി വകുപ്പ്രജനീകാന്തിന് നല്‍കിയ ഇളവ് തനിക്കും വേണമെന്ന് വികെ ശശികല, അത് നടപ്പില്ലെന്ന് ആദായ നികുതി വകുപ്പ്

വ്യാഴാഴ്ച്ച പു​ല​ർ​ച്ചെ ര​ണ്ടോ​യോ​ടെ​യാ​യി​രു​ന്നു അഗ്നിബാധയുണ്ടായത്.നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും വിവരമറിയിച്ചതിനെ തുടർന്ന് ക​ണ്ണ​പു​രം എ​സ്ഐ ടി. വി. ബി​ജു പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു തീ​യ​ണ​ച്ച​ത്.

kannur

ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. വൻ തീപിടിത്തമുണ്ടായിട്ടും ദേ​വീ​യു​ടെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ത്തി​നു കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടി​ല്ലെന്ന് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും അറിയിച്ചു. ഈ ​മാ​സം ഒ​ൻ​പ​തു മു​ത​ൽ ക​ളി​യാ​ട്ടം ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഉ​ത്സ​വം മാ​റ്റി​വ​ച്ച​താ​യും പ്ര​ശ്ന​ചി​ന്ത ന​ട​ത്തി ഭാ​വി​കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​മെ​ന്നും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

English summary
Fire at Kannur temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X