കണ്ണൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് സമീപം തീ പിടുത്തം, സംഭവം മട്ടന്നൂര്‍ നാഗവളവില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം വന്‍ തീപിടുത്തം. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്തായി നാഗവളവിലാണ് തീപിടുത്തം ഉണ്ടായത്.ഞായറാഴ്ച വൈകിട്ട് ആറോടെയാണ് തീപടര്‍ന്നത്.വിമാനത്താവള പുനരധിവാസമേഖലയിലെ ഏക്കറുകളോളം കാടാണ് കത്തി നശിച്ചത്.നാഗവളവിലെ കശുവണ്ടി തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.രാത്രി പതിന്നോന്നോടെയാണ് തീ നിയന്ത്രണവിധേയമായത്.

ഊട്ടിയിലേക്ക് ബൈക്കില്‍ യാത്രപോയ മലപ്പുറം സ്വദേശി നിലമ്പൂരില്‍ അപകടത്തില്‍ മരിച്ചു
മട്ടന്നൂര്‍ ഫയര്‍സ്റ്റേഷന്‍,ഇരിട്ടി ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയിട്ടും തീ അണയ്ക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് കിയാല്‍ അധികൃതരെ അറിയിച്ചു.കിയാല്‍ എയര്‍പോര്‍ട്ടിലെ ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ അണച്ചത്.തീപിടുത്തമുണ്ടായ നാഗവളവിലേക്ക് ഫയര്‍ എഞ്ചിന്‍ എത്താന്‍ വൈകിയതിനാല്‍ തീ അണയ്ക്കാന്‍ വൈകിയതായ് അധികൃര്‍ പറയുന്നു.വിമാനത്താവള പരിധിയിലേക്ക് തീപടരുന്നത് തടയാനാണ് കിയാലിന്റെ സഹായം തേടിയത്.ഏക്കറു കണക്കിന് കാടും തോട്ടവുമാണ് കത്തി നശിച്ചത്












Click it and Unblock the Notifications