തളിപറമ്പിൽ മാലിന്യത്തിൽ നിന്നും തീപിടിച്ച് വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു..
തളിപ്പറമ്പ് : മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്ന് തളിപ്പറമ്പ് നഗരത്തിൽ വസ്ത്ര വ്യാപാര സ്ഥാപനം കത്തിനശിച്ചു. മെയിൻ റോഡിലെ ഹോൾ സെയിൽ ആൻഡ് റീട്ടെയ്ൽ വസ്ത്ര വ്യാപാര സ്ഥാപനമായ വീടെക് സിലാണ് തീപിടിച്ചത്. ശനിയാഴ്ച്ച പുലർച്ചെ നാലരയോടെയാണ് സംഭവം. കുറ്റിക്കോൽ സ്വദേശിയായ ഷബിറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം പുലർച്ചെ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുന്നവരാണ് തീ പിടിച്ചത് ആദ്യം കണ്ടത്. അപ്പോഴെക്കും തീ ആളി പടർന്നിരുന്നു. മാലിന്യത്തിന് തീപിടിച്ചതായാണ് ആദ്യം കണ്ടത്. ഇത് ഒടുവിൽ കടയിലേക്ക് പടരുകയായിരുന്നു.
ബിജെപി സ്ഥാനാർത്ഥിയായി നടൻ വിനു മോഹനും, പരിഗണിക്കുന്നത് സിപിഎം കോട്ടയിൽ
പത്ത് ലക്ഷം രൂപയുടെ വസ്ത്ര ശേഖരം കത്തിനശിച്ചതായി ഉടമ പറഞ്ഞു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി ബാലകൃഷ്ണൻ , സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ പി.സജി വൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന രക്ഷാ സേന കുതിച്ചെത്തി പരിശോധിച്ചപ്പോഴാണ് തീ കടയിലേക്ക് കയറിയതായി വ്യക്തമായത്. തുടർന്ന് തീ മറ്റിടങ്ങളിലേക്ക് പടരും മുൻപെ മണിക്കൂറുകളുടെ ശ്രമഫലമായി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. കടയിലുണ്ടായിരുന്ന ഒരു ഭാഗത്തെ വസ്ത്രങ്ങൾ പൂർ ണമായും കത്തി നശിച്ചിട്ടുണ്ട്.
സമീപത്തുള്ള ലിവാസ് ഫാൻസി കടയുടെ സീലിങ് ചെറിയ രീതിയിൽ കത്തിയെങ്കിലും ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി. തളിപറമ്പ് ഫയർ റസ്ക്യൂ ഓഫിസർമാരായ പി.വി ദയാൽ, പി.കെ.രാജേഷ്, കെ. മഞ്ജു ഹോംഗാർഡ് മധുസൂദനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
നഗരസഭാ ചെയർ പേഴ്സൺ മുർഷിദാ കൊങ്ങായി. വാർഡ് കൗൺസിലർ പി.പി മുഹമ്മദ് നിസാർ , വ്യാപാരി വ്യവസായി ഏകോപന സമിതി യുനിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ് വി. താജുദ്ദീൻ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു.