കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

4 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂത്തുപറമ്പ് ഫയർസ്റ്റേഷൻ അടച്ചു

  • By Aami Madhu
Google Oneindia Malayalam News

കണ്ണൂർ; ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂത്തുപറമ്പ് ഫയർസ്റ്റേഷൻ അടച്ചു. നാല് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ മട്ടന്നൂര്‍, പാനൂര്‍, തലശ്ശേരി ഫയര്‍ഫോഴ്‌സിന്റെ സേവനം മേഖലയില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

17 ജീവനക്കാരാണ് ഒരാഴ്ചയായി ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതിൽ കഴിഞ്ഞ ദിവസം സ്രവപരിശോധനയ്ക്ക് വിധേയരായ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധന നെഗറ്റീവാണ്. മറ്റ് 13 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

kerala-15872

സിഐഎസ്എഫ് ജീവനക്കാർ കൊവിഡ് ബാധയുണ്ടായ വലിയ വെളിച്ചം അടക്കമുള്ള സ്ഥലങ്ങളിൽ ഫയർഫോഴ്സ് ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നാല് ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം ജില്ലയിൽ ഇന്നലെ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഫയര്‍‌സ്റ്റേഷനിലെ നാല് ജീവനക്കാര്‍ക്ക് പുറമേ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്‌സിലെ 10 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട

ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും...ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും...

പൈലറ്റിന് മറ്റൊരു അവസരം കൂടി നൽകി കോൺഗ്രസ്: ഇന്ന് വീണ്ടും യോഗം,ഹോട്ടലിൽ തന്നെ തുടർന്ന് വിമതർപൈലറ്റിന് മറ്റൊരു അവസരം കൂടി നൽകി കോൺഗ്രസ്: ഇന്ന് വീണ്ടും യോഗം,ഹോട്ടലിൽ തന്നെ തുടർന്ന് വിമതർ

16 വര്‍ഷം, സച്ചിന്‍ പൈലറ്റിന്റെ പോരാട്ടം പിതാവിന്റെ വഴിയേ, അന്ന് വിജയം, കളി രാഹുല്‍ ക്യാമ്പിലേക്ക്16 വര്‍ഷം, സച്ചിന്‍ പൈലറ്റിന്റെ പോരാട്ടം പിതാവിന്റെ വഴിയേ, അന്ന് വിജയം, കളി രാഹുല്‍ ക്യാമ്പിലേക്ക്

English summary
fire force officials tested covid positive in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X