കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വരുന്നു കര്‍മ്മസേന!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജനകീയ സ്വയം പ്രതിരോധ സേനകള്‍ വരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ കാരണം പലതരത്തിലുളള ദുരന്തങ്ങള്‍ക്കുളള സാധ്യതകളും മുന്‍കൂട്ടികണ്ടുമാണ് ജനകീയ സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യുദ്ധകാല-തീവ്രവാദ അക്രമ പരിതസ്ഥിതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുന്നതിനുളള സിവില്‍ വളïിയര്‍മാരെ സജ്ജരാക്കാനുളള 1968 ലെ സിവില്‍ ഡിഫന്‍സ് ആക്ടില്‍ ഭേദഗതി വരുത്തി 2009ലുണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്. കേരളത്തിലെ 124 അഗ്‌നിശമന നിലയങ്ങളിലും 50 എന്ന കണക്കില്‍ ആകെ 6200 പേരുടെ സേനയാണ് രൂപീകരിക്കുന്നത്.

rain-1567624

ഒരു യൂനിറ്റിലെ അമ്പതില്‍ 15 പേര്‍ സ്ത്രീകളായിരിക്കും.അഞ്ചുപേര്‍ പേര്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ രംഗങ്ങളില്‍ ഉള്ളവരുമായിരിക്കണം. അഗ്‌നി രക്ഷാ വകുപ്പിന്റെ ഡി.ജി.പി തന്നെയായിരിക്കും ഈ സേനയുടെയും തലവന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഗ്‌നിശമന സേനയുടെ തൃശൂരിലെ അക്കാദമിയിലും സിവില്‍ ഡിഫന്‍സ് അക്കാദമിയിലും ആവശ്യമായ പ്രായോഗിക പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തന സമയത്ത് ധരിക്കുന്നതിന് തിരിച്ചറിയല്‍ നമ്പറോടുകൂടിയ മെറ്റാലിക്ക് ബാഡ്ജും റിഫ്‌ളക്ട് ജാക്കറ്റും സി.യു.ജി മൊബൈല്‍ സിമ്മും നല്‍കും. ഓരോ വര്‍ഷവും പ്രവര്‍ത്തനം വിലയിരുത്തി വളïിയര്‍മാര്‍ക്ക് ധീരതക്കുള്ള അംഗീകാരവും മുഖ്യമന്ത്രിയുടെ മെഡലുകളുമുള്‍പ്പെടെ നല്‍കും. ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫിസറെയാണ് സന്നദ്ധ സേനയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നോഡല്‍ ഓഫിസറായി നിയമിക്കുക. കലക്ടര്‍ക്കാണ് ജില്ലയിലെ ഏകോപന ചുമതല.ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചാണ്‌സേനയിലേക്ക് അംഗങ്ങളെ നിയമിക്കുക.

English summary
fire force to take up ready to go Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X