ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവെ ആദ്യ റീച്ച് പൂർത്തിയായി: മാർച്ച് 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം!!
ആലക്കോട്: കണ്ണൂർ- കാസർഗോഡ് മലയോരകുടിയേറ്റ ഗ്രാമങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി 3500 കോടി രൂപ ചിലവില്‍ കാസര്‍കോട് നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 1332 കി മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന മലയോര ഹൈവേയിലെ ആദ്യ റീച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോടു വരെയുള്ള 64.5 കിലോമീറ്റര്‍ ഹൈവേയാണ് പൂര്‍ത്തിയായത്. ആദ്യ റീച്ചിന്റെ ഉദ്ഘാടനം മാര്‍ച്ച് 21-ന് ചെറുപുഴയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ചെറുപുഴ മുതല്‍ അരങ്ങം വരെയും കരുവഞ്ചാല്‍ മുതല്‍ ചെമ്പേരിക്കടുത്ത് പുറഞ്ഞാണ് വരെയും പയ്യാവൂര്‍ മുതല്‍ ഉളിക്കല്‍ വരെയും കൂമന്തോട് മുതല്‍ വള്ളിത്തോട് വരെയും 49 കിലോമീറ്റര്‍ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി പുതുതായി നിര്‍മിച്ചത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴുമീറ്റര്‍ വീതിയിലാണ് ടാറിട്ടത്. വെള്ളം കുത്തിയൊഴുകുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇതൊഴുകി പോകുന്നതിന് കൂടുതല്‍ ശേഷിയുള്ള ഓവുചാല്‍ നിര്‍മിച്ചിട്ടുണ്ട്. വലിയ പാലങ്ങളൊന്നം നിര്‍മിക്കേണ്ടിവന്നില്ല. 65 കലുങ്കുകളും ഇതിനകം പണിതിട്ടുണ്ട്. 190 കോടി രൂപയുടെ അടങ്കലുള്ള റോഡ് പണി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്.

500 തൊഴിലാളികള്‍ മൂന്ന് വര്‍ഷം മൂന്ന് ക്യാമ്പുകളിലായി താമസിച്ചാണ് പണി നടത്തിയത്. ചെറുപുഴ ചെക്കിച്ചേരി, നടുവില്‍, പയ്യാവൂര്‍ കാക്കത്തോട് എന്നിവിടങ്ങളില്‍ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു. ക്യാമ്പുകളിലേക്കാവശ്യമായ പച്ചക്കറി തൊഴിലാളികള്‍ തന്നെ കൃഷി ചെയ്തു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതില്‍ നിര്‍ണായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ്. 1997-ലാണ് മലയോര ഹൈവേ പദ്ധതി പ്രഖ്യാപിച്ചത്. ആലപ്പുഴ ഒഴിച്ച് മറ്റെല്ലാ ജില്ലകളിലൂടെയും പോകുന്ന വിധത്തില്‍ തയ്യാറാക്കിയ പദ്ധതി വര്‍ഷങ്ങളോളം സാങ്കേതികത്വത്തില്‍ കുരുങ്ങി മരവിച്ച മട്ടിലായിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് പദ്ധതിക്ക് ആദ്യം ജീവന്‍വെച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications