കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു; ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മത്സ്യസമ്പത്തില്‍ പ്രതിസന്ധി നേരിടുന്നസാഹചര്യത്തില്‍ ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷി വ്യാപകമായി നടപ്പാക്കുതിനു മുന്നോടിയായുള്ള സാധ്യതാ പഠനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയ്ക്ക് വേïിയുള്ള സാധ്യതാ പഠനമാണ് ആരംഭിച്ചിരിക്കുന്നത്. ഫിഷറീസ്, കൃഷി വകുപ്പുകളാണ് ജില്ലാ പഞ്ചായത്തിന് വേïി പഠനം നടത്തുത്.

<strong>മോഷ്ടക്കാളെ കൊണ്ട് പൊറുതി മുട്ടി പയ്യന്നൂര്‍; കടകുത്തിതുറന്ന് വീണ്ടുംവന്‍കവര്‍ച്ച, ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു!</strong>മോഷ്ടക്കാളെ കൊണ്ട് പൊറുതി മുട്ടി പയ്യന്നൂര്‍; കടകുത്തിതുറന്ന് വീണ്ടുംവന്‍കവര്‍ച്ച, ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു!

പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷി വ്യാപകമാക്കുതിനുള്ള നടപടികള്‍ ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും.കടലിലും കായലിലും ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്ന മത്സ്യസമ്പത്തില്‍ ഇപ്പോള്‍ വലിയ കുറവ് വിന്നിട്ടുï്. അതുകൊï് തന്നെ ഉപഭോക്താക്കള്‍ക്ക് തദ്ദേശീയ മത്സ്യം ലഭ്യമാക്കുതിനും മത്സ്യതൊഴിലാളികള്‍ക്ക് പരമ്പരാഗത മത്സ്യബന്ധനത്തിന് പുറമേ മറ്റൊരു വരുമാനവും സാധ്യമാക്കാനാണ് പദ്ധതി കൊï് ഉദ്ദേശിക്കുന്നത്.

Kannur Map

ഫിഷറീസ്, കൃഷി വകുപ്പുകള്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നടത്തു പഠനത്തിന് ശേഷം, ഓരോ ജലാശയത്തിലും എന്തെല്ലാം മത്സ്യം വളര്‍ത്താമെന്ന് കïെത്തും. മത്സ്യതൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. നേരത്തെ ഫിഷറീസ് വകുപ്പ് നടത്തിയ പഠനത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്ന് പിടിച്ചെടുക്കു കരിമീന്‍ എളുപ്പത്തില്‍ വളര്‍ത്താമെന്ന് കïെത്തിയിരുന്നു. കരിമീന്‍ കൃഷി വന്‍ ലാഭകരമായതിനാലും നിലവില്‍ വിജയകരമായി ചില മത്സ്യകര്‍ഷകര്‍ കരിമീന്‍ കൃഷി നടത്തുതിനാലും കരിമീന്‍ കൃഷിക്ക് മുന്‍ഗണന നല്‍കാനാണ് സാധ്യത.

ചെമ്മീന്‍, ഞണ്ട്, കല്ലുമ്മക്കായ കൃഷിയും ഉള്‍നാടന്‍ ജലാശയങ്ങളില്‍ വ്യാപകമാക്കുവാന്‍ കഴിയുമോയെന്ന പഠനവും ഫിഷറീസ് വകുപ്പ് നടത്തുന്നുï്. അധികം ഒഴുക്കില്ലാത്ത ഉള്‍നാടന്‍ ജലാശയങ്ങളില്‍ വന്‍ തോതില്‍ മത്സ്യകൃഷി നടക്കുമ്പോള്‍ ഉïായേക്കാവുന്ന പാരിസ്ഥിതികാഘാതവും പഠന വിധേയമാക്കുന്നുï്. ഫിഷറീസ് വകുപ്പിന്റെ പഠനത്തിന് ശേഷം ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് ഉള്‍നാടന്‍ മത്സ്യകൃഷി പദ്ധതി നടപ്പാക്കുക.

ജില്ലയില്‍ തന്നെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ നെല്ലും മീനും പദ്ധതി വിജയകരമായി ചിലയിടങ്ങളില്‍ വിജയകരമായി നടപ്പാക്കുന്നുï്. ഈ പദ്ധതി കുറേക്കൂടി ഊര്‍ജ്ജിതമാക്കി മത്സ്യസമ്പത്തിലെ കുറവ് പരിഹരിക്കാനും മത്സ്യതൊഴില്‍ മേഖലയിലെ പ്രതിസന്ധി മറികടക്കാനുമാണ് ജില്ലാ പഞ്ചായത്തിന്റെ ശ്രമം. കടലില്‍ കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി മത്സ്യകൃഷി നടത്താനാവുമോയെന്ന സാധ്യതാ പഠനവും ഇതോടൊന്നിച്ച് നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Fish project in Kannur District Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X