കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരിയില്‍ മത്സ്യബന്ധനത്തിന്‌ പോയ യാനം മറിഞ്ഞു: മൂന്ന് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു

Google Oneindia Malayalam News

തലശേരി: തലായില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം അപകടത്തില്‍പ്പെട്ട് മറിഞ്ഞു. കടലില്‍ ഒരു നോട്ടിക്കല്‍ അകലെയാണു ധര്‍മടത്ത് നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട വള്ളം കടല്‍ക്ഷോഭത്തില്‍പ്പെട്ട് മറിഞ്ഞത്. ധര്‍മടത്തെ സുഗീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണു വള്ളം. വ്യാഴാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നുഅപകടം. വള്ളത്തിന്റെ ഇരട്ട എഞ്ചിനും വലയും മത്സ്യവും നഷ്ടപ്പെട്ടു.

തോണിയിലുണ്ടായ പാലയാട് സ്വദേശി മനോജ്, ധര്‍മടം ചാത്തോത്തെ ഹുസൈന്‍, ഒറീസക്കാരനായ ബാപ്പുട്ടി എന്നിവര്‍ കടലില്‍ അകപ്പെട്ടെങ്കിലും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടിലെത്തിയ തീരദേശസേനാംഗങ്ങള്‍ മൂവരെയും രക്ഷിച്ചു. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട മൂവരും തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

kannur

വള്ളം മറിയുന്നത് തീരദേശ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടതിനാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്തുണ്ടായ മറ്റു മത്സ്യതൊഴിലാളികളും സഹായത്തിനെത്തിയിരുന്നു. ഏതാണ്ട് അരലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ കടലില്‍ നിന്നുംപിടിച്ച നത്തല്‍ മത്സ്യം പൂര്‍ണമായും കടലിലേക്ക് തന്നെ വീണുനഷ്ടപ്പെട്ടു. എന്‍ജിനും മോട്ടോറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

'മദ്യപാനം ഉള്‍പ്പടെയുള്ളവ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, 'അമ്മ'യും അങ്ങനെയാണോ'; ചോദ്യം ചെയ്ത് മേജര്‍ രവി'മദ്യപാനം ഉള്‍പ്പടെയുള്ളവ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, 'അമ്മ'യും അങ്ങനെയാണോ'; ചോദ്യം ചെയ്ത് മേജര്‍ രവി

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

തീരദേശപൊലിസിന്റെ സഹായത്തോടെ കടലില്‍ മറിഞ്ഞ തോണി കരയിലെത്തിച്ചുട്രോളിങ് നിരോധനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറുതോണികളെ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായിരിക്കുകയാണ്. കണ്ണൂര്‍ ആയിക്കരയില്‍ ചെറിയ അയലകുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. ഫിഷറിസ് വകുപ്പാണ് വ്യാപകമായ റെയ്ഡ് നടത്തിയത്. ട്രോളിങ് നിരോധനകാലമായതിനാല്‍ മത്സ്യത്തിന് തീവിലയായിരിക്കുകയാണ്. അതുകൊണ്ടു തന്നെ വലിയ ബോട്ടുകള്‍ രംഗത്തു നിന്നും പിന്‍മാറിയപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനയാനങ്ങളാണ് സജീവമായി രംഗത്തുള്ളത്.

English summary
Fishing boat capsizes in Thalassery: Three fishermen escape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X