മത്സ്യചൂണ്ട കണ്‍പോളയിലേക്ക് തുളച്ചു കയറി; യുവതിക്ക് രക്ഷകരായി ഡോക്ടര്‍മാരും ജീവനക്കാരും
കണ്ണൂര്‍: കണ്പോളയില് മത്സ്യം പിടിക്കാനുപയോഗിക്കുന്ന ചൂണ്ട ആഴത്തില്‍ തുളച്ചുകയറിയ സ്ത്രീക്ക് രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആതുര ശ്രുശ്രൂഷാ രംഗത്ത് മാതൃകയായി. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചൂണ്ട പുറത്തെടുത്തത്.
അല്‍പ്പം ശ്രദ്ധ തെറ്റിയാല്‍ കണ്ണിന് തന്നെ തകരാര്‍ സംഭവിക്കുമായിരുന്ന അപകടകരമായ സാഹചര്യമാണ് ഇവര്‍ ഒഴിവാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അതിസുക്ഷ്മതയും ജാഗ്രതയും പുലര്‍ത്തിക്കൊണ്ടുള്ള ചികിത്സ സോഷ്യല്‍ മീഡിയയിലും കൈയ്യടി നേടുന്നുണ്ട്. വീടിന് പുറകിലെ വിറക് പുരയില്‍ വിറക് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അബദ്ധത്തില്‍ വിറക് പുരയ്ക്ക് മുകളില്‍ തൂക്കിയിട്ട മീന്‍ ചൂണ്ട കണ്‍പോളയിലേക്ക് തുളച്ചു കയറിയ പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി എ.ജെ ജിഷ (39) യ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവര്‍ വേദന കൊണ്ടു പുളഞ്ഞ് ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും അവിടെയുള്ള ഡോക്ടര്‍മാര്‍ നിസഹായതോടെ കൈ മലര്‍ത്തുകയായിരുന്നു. ഇതോടെയാണ് അറ്റ കൈ പ്രയോഗത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തിയത്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജില്ലാ ആശുപത്രിയിലെ നേത്ര-ദന്താരോഗ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ കൂട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
വേദന തിന്ന് മണിക്കൂറുകളോളം വാവിട്ട് കരഞ്ഞ രോഗിയെയാണ് ഇവര്‍ ചികിത്സിക്കാന്‍ തുടങ്ങിയത്. ജില്ലാ ആശുപത്രി നേത്ര വിഭാഗത്തില്‍ എത്തിയ രോഗിയെ കണ്പോളയില് തുളച്ചു കയറിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടര്‍മാര്‍ക്ക് മുന്പില് വന്‍ വെല്ലു വിളിയായിരുന്നു . ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റുകയും ചൂണ്ട പൂര്‍ണ്ണമായും പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.
ചികിത്സ കായി കണ്ണൂര്‍ ജില്ലാ ആശുപത്രി അന്ത വിഭാഗത്തിലെ ഓറല്‍ ആന്റ് മാക്സിലോ ഫേഷ്യല്‍ സര്ജന് ഡോ ദീപക് ടിഎസ് , ഡന്റല്‍ സര്ജന് ഡോ സഞ്ജിത്ത് ജോര്‍ജ്ജ് , ഓഫ് ത്താല്‍ മോളജിസ്റ്റ് ഡോ : ജെയ്സി തോമസ് , ഡോ മില്‍ന നാരായണന്, സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ലക്ഷ്മി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി. അപകടം സംഭവിച്ച യുവതി പൂര്‍ണമായും സുഖം പ്രാപിച്ചിട്ടുണ്ട്.
മണിക്കൂറുകള്‍ നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ ജില്ലാ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് പറഞ്ഞയച്ചത്. കണ്ണൂരിലെ മറ്റു സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചാല്‍ വന്‍ തുക ചെലവാകുന്ന സ്ഥാനത്താണ് സൗജന്യ ചികിത്സ വഴി അപകടാവസ്ഥയില്‍ നിന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതിയെ രക്ഷിച്ചെടുത്തത്. നാടന്‍ മത്സ്യബന്ധനക്കാര്‍ ഉപയോഗിക്കുന്നതാണ് ഇത്തരം ചൂണ്ടകള്‍ ചെമ്മീനോ മണ്ണിര യോയാണ് സാധാരണയായി ഇതില്‍ കോര്‍ക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications