കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ഇനി എല്ലാവരും ഫിറ്റ്, പുത്തന്‍ കായിക പദ്ധതിയുമായി ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജനതയുടെ കായികാരോഗ്യത്തിനായി 'ഫിറ്റ് കണ്ണൂര്‍' പദ്ധതിയുമായി ജില്ലാ ഭരണകൂടം. കായിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുക, പ്രായഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അനുയോജ്യമായ കായിക വ്യായാമത്തിന് അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പൊലിസ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

വാളയാർ കേസ്; പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ സിഡബ്ലൂസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിവാളയാർ കേസ്; പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ സിഡബ്ലൂസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

നവംബര്‍ ഒന്നിന് കലക്ടറേറ്റ് മൈതാനി രാവിലെ 6.30 മുതല്‍ 7.30 വരെയാണ് പരിപാടി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്യും. കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ജീവനക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍, വോക്കേഴ്‌സ് ക്ലബ് പ്രതിനിധികള്‍ തുടങ്ങി ആയിരത്തോളം പേര്‍ അണിനിരക്കും. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന എയ്‌റോബിക്‌സും നടക്കും.

exrcidse

ആദ്യഘട്ടത്തില്‍ കലക്ടറേറ്റ് മൈതാനിയിലും ടൗണ്‍സ്‌ക്വയറിലുമാണ് വ്യായാമത്തിന് സൗകര്യമൊരുക്കുക. നഗരത്തിലെയും സമീപ സ്ഥലങ്ങളിലെയും തല്‍പ്പരരായ ആളുകള്‍ക്ക് എല്ലാ ദിവസവും ഇവിടെ വ്യായാമം ചെയ്യാന്‍ സാധിക്കും. പൊലിസ് പരേഡ് ഗ്രൗണ്ടിലും മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി പിന്നീട് വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കല്‍ പ്രമുഖ പരിശീലകരെ പങ്കൈടുപ്പിച്ചു പ്രത്യേക പരിശീലനം നല്‍കും. സ്‌പോര്‍ട്‌സ് ക്ലബ് പ്രതിനിധികളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തില്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ പറഞ്ഞു. മുഴുവന്‍ പഞ്ചായത്തിലും കുറഞ്ഞത് ഒരു ഗ്രൗണ്ടെങ്കിലും കണ്ടെത്തി വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കും. അസിസ്റ്റന്റ് കലക്ടര്‍ ഡോ ഹാരിസ് റഷീദ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Fit Kannur programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X