Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 35 പേർക്ക് കൂടി കൊവിഡ് രോഗമുക്തി: അഞ്ചു പേർക്ക് വൈറസ് ബാധ

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടപേര്‍ക്കും സമ്പര്‍ക്കം മൂലം രണ്ടുപേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 35 പേര്‍ കൂടി രോഗമുക്തി നേടി. ബെംഗളൂരുവില്‍ നിന്ന് ജൂലൈ 28-ന് എത്തിയ പിണറായി സ്വദേശി 40കാരന്‍, 29ന് എത്തിയ ചിറ്റാരിപറമ്പ് സ്വദേശി 21കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

തൃപ്പങ്ങോട്ടൂര്‍ സ്വദേശി 20കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷനിലെ തിലാന്നൂര്‍ സ്വദേശി 26കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് അയ്യന്‍കുന്ന് സ്വദേശി (ഇപ്പോള്‍ പരിയാരത്ത് താമസം) 36കാരിയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തക. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1386 ആയി. ഇവരില്‍ 925 പേര്‍ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. 35 പേര്‍ പുതുതായി രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

 999-15852051

പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 34കാരന്‍, പാനൂര്‍ സ്വദേശികളായ 25കാരന്‍, 52കാരന്‍, തലശ്ശേരി സ്വദേശി 39കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ 21കാരന്‍, 20കാരന്‍, 14കാരന്‍, ആര്‍മി ആശുപത്രിയിലും, ആര്‍മി സി.എഫ്.എല്‍.ടി.സിയിലും, കേന്ദ്രീയ വിദ്യാലയത്തിലുമായി ചികിത്സയിലായിരുന്ന 28 ഡി.എസ്.സി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ആശുപത്രി വിട്ടത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9825 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 103 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 152 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 13 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 10 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 92 പേരും, വീടുകളില്‍ 9418 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 30598 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29304 എണ്ണത്തിന്റെ ഫലം വന്നു. 1294 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടിവി സുഭാഷ് അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+