കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ അഞ്ചു പേർക്ക് കൂടി കൊവിഡ്: നിരീക്ഷണത്തിൽ 9735 പേർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ അഞ്ചു പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. ഇവരിൽ രണ്ടുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മെയ് 27-ന് കുവൈറ്റില്‍ നിന്ന് ജെ 9-1405 വിമാനത്തിലെത്തിയ തോട്ടട സ്വദേശി 59 കാരനും മെയ് 31-ന് നൈജീരിയയില്‍ നിന്ന് പി 4-7812 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 31 കാരിയുമാണ് വിദേശത്ത് നിന്ന് എത്തിയവര്‍. മെയ് 23-ന് ചെന്നൈയില്‍ നിന്നെത്തിയ മൗവ്വഞ്ചേരി സ്വദേശി 20കാരന്‍, മുംബൈയില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 28 കാരി എന്നിവരാണ് കോവിഡ് ബാധിച്ച മറ്റു രണ്ടുപേര്‍.

 എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: രോഗികളിൽ മൂന്ന് പേർ മഹാരാഷ്ട്ര സ്വദേശികൾ എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: രോഗികളിൽ മൂന്ന് പേർ മഹാരാഷ്ട്ര സ്വദേശികൾ

തില്ലങ്കേരി സ്വദേശി 60കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 267 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9735 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും, കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 84 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും, വീടുകളില്‍ 9538 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9182 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8799 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

999-1585205160-1

കൊവിഡ്‌ വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ആരാധനാലയങ്ങളും തുറന്നിട്ടില്ല. അടച്ചുപൂട്ടൽ നിയന്ത്രണത്തിന്‌ ഇളവ്‌ നൽകിയെങ്കിലും ആരാധനാലങ്ങൾ തൽക്കാലം തുറക്കേണ്ടെന്നാണ്‌ തീരുമാനം. പറശ്ശിനിക്കടവ്‌ മുത്തപ്പൻ ക്ഷേത്രം 15നേ തുറക്കുകയുള്ളൂവെന്ന് ട്രസ്റ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. ടിടികെ ദേവസ്വത്തിന്‌ കീഴിലുള്ള രാജരാജേശ്വര ക്ഷേത്രം ഉൾപ്പെടെയുള്ളവ 30വരെ അടച്ചിടും. മട്ടന്നൂർ മഹാദേവ ക്ഷേത്രവും തുറക്കില്ല. ചിറക്കൽ ദേവസ്വത്തിന്‌ കീഴിലുളള ക്ഷേത്രങ്ങളും തുറക്കില്ല. പെരളശേരി അമ്പലം, മക്രേരി അമ്പലം എന്നിവ തുറക്കില്ലെന്ന്‌ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം ഒരറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. വേളം മഹാഗണപതി ക്ഷേത്രത്തിൽ ജൂലൈ ഒന്നുമുതലേ പ്രവേശനമുണ്ടാകൂ.

കണ്ണൂർ സിറ്റി ജുമാ മസ്‌ജിദ്‌, കാൽടെക്‌സ്‌ അബ്‌റാർ മസ്‌ജിദ്‌, താണ ജുമാ മസ്‌ജിദ്‌, തെക്കീബസാർ ജുമാ മസ്‌ജിദ്‌, തലശേരി സ്‌റ്റേഡിയം മസ്‌ജിദ്‌, തളിപ്പറമ്പ്‌ ഹൈദ്രോസ്‌ മസ്‌ജിദ്‌, മട്ടന്നൂർ ടൗൺ ജുമാ മസ്‌ജിദ്‌, പയ്യന്നൂർ ടൗൺ ജുമാ മസ്‌ജിദ്‌, മാമ്പ, ചെറുകുന്ന്‌, മുരിങ്ങോടി മഹല്ല്‌ കമ്മിറ്റിക്കുകീഴിലെ പള്ളികൾ, പാനൂർ നഗരത്തിലെയും നുസ്‌റത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിലുമുള്ള പള്ളികൾ മാഹി മഞ്ചക്കൽ ജുമാ മസ‌്ജിദ‌്, സൈദാർപള്ളി, മുബാറക‌് മസ‌്ജിദ‌്, മട്ടാമ്പ്രം ജുമാമസ‌്ജിദ‌്, തലശേരി നാരങ്ങാപ്പുറം മസ‌്ജിദുൽ മുജാഹിദ്ദീൻ, ഒവി റോഡ‌് തഖ്‌വ പള്ളി, ടിസി റോഡ‌് ഇസ്ലാമിക‌് സെന്റർ തുടങ്ങിയവ തുറന്നില്ല.

English summary
Five coronavirus cases reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X