കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ്: കുവൈറ്റിൽ നിന്ന് വന്നയാൾക്കും രോഗബാധ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ കുവൈറ്റില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കണ്ണൂര്‍ വിമാനത്താവളം വഴി ഐ എക്‌സ് 1790 വിമാനത്തില്‍ മെയ് 30-നാണ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരന്‍ കുവൈത്തില്‍ നിന്ന് എത്തിയത്. കണ്ണപുരം സ്വദേശി 25കാരന്‍ മെയ് 29-ന് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 5354 വിമാനത്തില്‍ ബെംഗളൂരുവിലും അവിടെ നിന്ന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലുമെത്തി.

 കോട്ടയം കൊലപാതകം: ഷീബയുടെ മരണ കാരണം തലയ്ക്കേണ്ട പ്രഹരം, വീട്ടിൽ കണ്ടെടുത്തത് രക്തം പുരണ്ട കയ്യുറ!! കോട്ടയം കൊലപാതകം: ഷീബയുടെ മരണ കാരണം തലയ്ക്കേണ്ട പ്രഹരം, വീട്ടിൽ കണ്ടെടുത്തത് രക്തം പുരണ്ട കയ്യുറ!!

മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25-ന് ചെന്നൈയില്‍ നിന്നെത്തിയവരാണ്. ധര്‍മടം സ്വദേശിയായ 27കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതില്‍ 128 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒന്‍പത് വയസ്സുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.

corona5-1584

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 87 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും, വീടുകളില്‍ 9262 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7542 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6769 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6344 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 773 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് അവര്‍ സ്വന്തമായി കണ്ടെത്തുന്ന വീടുകളിലോ കെട്ടിടങ്ങളിലോ ക്വാറന്റൈനില്‍ കഴിയാന്‍ അവസരം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് ഉത്തരവിറക്കി. മറ്റു താമസക്കാരില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലുമാണ് ക്വാറന്റൈനില്‍ കഴിയാനാവുക. ഇതിന് സൗകര്യമുള്ളവര്‍ കെട്ടിട നമ്പര്‍, വാര്‍ഡ്, ഉടമയുടെ പേര് തുടങ്ങി കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ സഹിതം അതുള്‍പ്പെടുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടോ ഇ-മെയില്‍, വാട്ട്സാപ്പ് വഴിയോ അപേക്ഷ നല്‍കാം. നേരിട്ട് നല്‍കാന്‍ കഴിയാത്തവരുടെ ബന്ധുക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് കെട്ടിടം അനുയോജ്യമാണെന്ന് കണ്ടെത്തുന്ന പക്ഷം തദ്ദേശ സ്ഥാപന സെക്രട്ടറി ദുരന്തനിവാരണ നിയമപ്രകാരം അത് ഏറ്റെടുത്ത് ക്വാറന്റൈന്‍ ഇന്‍സ്റ്റിറ്റിയൂഷനായി വിജ്ഞാപനം പുറപ്പെടുവിക്കും. നിയമാനുസൃതം അനുമതി ലഭിച്ചവര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ കെട്ടിടം പുനര്‍വിജ്ഞാപനം ചെയ്ത് ഉമടയ്ക്ക് തിരികെ നല്‍കുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

English summary
Five coronavirus positive cases in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X