കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് മരണങ്ങൾ കൂടുന്നു: മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടമായത് അഞ്ചു പേരുടെ ജീവൻ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ രണ്ടു കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ അഞ്ച് മരണങ്ങളാണ് വൈറസ് രോഗബാധയേറ്റാണെന്ന് സ്ഥിരീകരിച്ചത്. തുടർച്ചയായി മരണങ്ങൾ സ്ഥിരീകരിക്കുന്നത് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. കണ്ണൂർ കോർപറേഷനടുത്തെ കൊളച്ചേരിയിൽ മരിച്ച രണ്ടുപേരുടെ കൊവിഡ് പരിശോധനാഫലമാണ് പോസിറ്റീവായത്.

അഞ്ച് നൂറ്റാണ്ട് നീണ്ട പാസ്വാന്റെ രാഷ്ട്രീയ ജീവിതം: ഉന്നം പിഴയ്ക്കാത്ത രാഷ്ട്രീയ നേതാവ് അഞ്ച് നൂറ്റാണ്ട് നീണ്ട പാസ്വാന്റെ രാഷ്ട്രീയ ജീവിതം: ഉന്നം പിഴയ്ക്കാത്ത രാഷ്ട്രീയ നേതാവ്

കായച്ചിറ സ്വദേശിയായ വി പി അഹമ്മദിന്റെയും കരിങ്കല്‍കുഴി ഊട്ടുപുറം സ്വദേശി രാജേന്ദ്രന്റെയും പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. അറ്റന്റെവിട വി.പി അഹമ്മദ് (58) ചേലേരി കായച്ചിറ സ്വദേശിയാണ്. ഭാര്യ: നഫീസ. മക്കള്‍: ഖദീജ, ഫൈസൂന, മുഹമ്മദ്, ഹുസ്‌ന. മരുമക്കള്‍: മൊയ്തീന്‍ നാറാത്ത്, ഖാദര്‍ ഉറുമ്പി. ഇദ്ദേഹത്തിന്റെ സംസ്‌കാരം പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

corona4353-15

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 387 പേര്‍ കൂടി പുതുതായി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 9468 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 296 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 31 പേരും, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരും, മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്. സീലാന്റ് ടൂറിസ്റ്റ് ഹോമില്‍ നിന്ന് ആറുപേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും നിരീക്ഷണത്തിലുണ്ട്.

ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവും എലൈറ്റ് റസിഡന്‍സിയില്‍ നിന്ന് മൂന്നുപേരും രോഗമുക്തി നേടി. കൊളശേരി സി.എഫ്.എല്‍.ടി.സി, തലശേരി ജനറല്‍ ആശുപത്രി, എം.ഐ.ടി ഡി.സി.ടി.സി, പീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, സിയോണ്‍ കമ്പനി ക്വാറന്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ചെറുകുന്ന് ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, എം.സി.സി, മിംസ് കണ്ണൂര്‍, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി, പെയ്ഡ് ക്വാറന്റൈന്‍, ക്വാര്‍ട്ടേഴ്‌സ്, റോബിന്‍സ് ഹോട്ടല്‍, പേരാവൂര്‍ താലൂക്ക് ആശുപത്രി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

English summary
Five Covid deaths reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X