Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകളിൽ നേരിയ കുറവ്: അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് പോസിറ്റീവ് കേസുകളിൽ നേരിയ കുറവ് കുടുതൽ പരിശോധന നടത്തുന്ന സാഹചര്യത്തിൽ കൊ വിഡ് കേസുകൾ ക്രമാതീതമായി വർധിക്കാത്തത് ആശ്വാസകരമാവുന്നുണ്ട്. ആരോഗ്യ പ്രവർത്തകരിലും പൊലിസുകാരിലും കൊവിഡ് കേസുകൾ ഇപ്പോൾ നാമമാത്രമായി മാത്രമേ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. അഞ്ച് ആരോഗ്യ പ്രവർത്തകർക്കു മാത്രമേ പുതുതായി വൈറസ് രോഗബാധിച്ചിട്ടുള്ളു. എന്നാൽ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ കൊ വിഡ് ബാധിച്ചു മരിക്കുന്നത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

ജില്ലയില്‍ പുതുതയി 405 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 383 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18989 ആയി. ഇവരില്‍ 440 പേര്‍' പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 12744 ആയി. 71 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5662 പേര്‍ ചികിത്സയിലാണ്.

corona34-158873

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4791 പേര്‍ വീടുകളിലും ബാക്കി 871 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 124, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 102, തലശ്ശേരി ജനറല്‍ ആശുപത്രി- 65, കണ്ണൂര്‍ ജില്ലാ ആശുപത്രി- 61, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 32, ചെറുകുന്ന് എസ്.എം.ഡി.പി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 21, എ.കെ.ജി ആശുപത്രി- 28, ധനലക്ഷ്മി- 4, ശ്രീചന്ദ് ആശുപത്രി- 7, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ്- 5, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 14 പേരും നിരീക്ഷണത്തിലാണ്.

തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം.സി.സി- 3, തളിപ്പറമ്പ് ടി.എച്ച് -1, പയ്യന്നൂര്‍ ടി.എച്ച്- 3, ആശിര്‍വാദ്- 2, സ്‌പെഷ്യാലിറ്റി- 4, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 224. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 54 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16161 പേരാണ്. ഇതില്‍ 15072 പേര്‍ വീടുകളിലും 1089 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 171962 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 171461 എണ്ണത്തിന്റെ ഫലം വന്നു. 501 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടിവി സുഭാഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+