കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം പരിഷ്കരിച്ചു. 23 ഹോട്ട് സ്പോട്ടുകളായി പുതുക്കിയാണ് തരം തിരിച്ചിട്ടുള്ളത്. ഇതിൽ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇരിട്ടി, തലശേരി, ചെമ്പിലോട്, ഏരുവേശി, ചപ്പാരപ്പടവ്,എന്നീ തദ്ദേശ സ്ഥാപനങ്ങളെയാണ് ഒഴിവാക്കിയത്.

മുംബൈ ഉള്‍പ്പെടെ 130 ഇടങ്ങള്‍ റെഡ്‌സോണില്‍ തുടരും; എറണാകുളവും വയനാടും ഗ്രീന്‍സോണില്‍മുംബൈ ഉള്‍പ്പെടെ 130 ഇടങ്ങള്‍ റെഡ്‌സോണില്‍ തുടരും; എറണാകുളവും വയനാടും ഗ്രീന്‍സോണില്‍

പാട്യം, കൂത്തുപറമ്പ്, പെരളശേരി, കോട്ടയം മലബാർ മൊകേരി, കുന്നോത്ത് പറമ്പ്, പന്ന്യന്നൂർ, പാനൂർ, നടുവിൽ മാടായി, പാപ്പിനിശേരി, ചെങ്ങളായി, കണിച്ചാർ. മുഴപ്പിലങ്ങാട്, മാട്ടൂൽ കൂടാളി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് ,കോളയാട് ഏഴോം, കതിരൂർ ന്യൂ മാഹി, പയ്യന്നൂർ എന്നിവടങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ .

 hotspots-1587


ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹോട്ട്സ്പോട്ട്, നോണ്‍ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ചെയ്യാന്‍ അനുമതിയുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ടിവി സുഭാഷ് ഉത്തരവിറക്കി. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഹോട്ട്പോട്ടുകളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ അനുമതി നല്‍കിയ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി തുടരാം. പഞ്ചായത്തുകള്‍/ നഗരസഭകള്‍ ഹോം ഡെലിവറിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട് തുറക്കുന്ന കടകളുടെ സമയ പരിധി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് തീരുമാനിക്കാം. വളണ്ടിയര്‍ മുഖേന റേഷന്‍ കടകള്‍ക്ക് ഹോം ഡെലിവറി നടത്താം. വിതരണക്കാര്‍ വഴി പാചക വാതക വിതരണം ചെയ്യാം.

എല്ലാ മെഡിക്കല്‍ സ്ഥാപങ്ങള്‍ക്കും (മെഡിക്കല്‍/ നോണ്‍ മെഡിക്കല്‍) തുറന്നു പ്രവര്‍ത്തിക്കാം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാരുത്ഞ്ചാ. പഞ്ചായത്ത്/ നഗരസഭകളുമായി സഹകരിച്ച് മില്‍മ ഔട്ലെറ്റുകള്‍ക്ക് ഹോം ഡെലിവറി നടത്താം. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടുള്ള ജീവനക്കാര്‍ക്ക് യാത്രാനുമതിയുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ദൈനംദിന ജോലികള്‍ തുടരാനുള്ള അനുമതിയുമുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ജില്ലാ കലക്ടര്‍, ആസൂത്രണ സമിതി എന്നിവര്‍ നല്‍കിയ പാസ് കൈയിലുള്ള വളണ്ടിയര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഹോം ഡെലിവറി നടത്തുന്ന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് പോലീസ് യാത്രാനുമതി നല്‍കേണ്ടതാണ്. നോണ്‍ ഹോട്ട്സ്പോട്ടുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോം ഡെലിവറിക്ക് മുന്‍ഗണന. റേഷന്‍ കടകള്‍ തുറക്കാം. മില്‍മ ബൂത്തുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സേവനം തുടരാം. കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് പ്രവര്‍ത്തനം തുടരണം.

എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ദൈനംദിന പ്രവൃത്തികള്‍ തുടരാം. കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയ ദിവസങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. പാചക വാതക വിതരണം തുടരാം. തപാല്‍ സേവനങ്ങള്‍ക്കും അനുവാദമുണ്ടെന്ന് കളക്ടർ അറിയിച്ചു.

English summary
Five local administration instititutions excluded from Hotspots in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X