Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ അഞ്ച് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: അര്‍ധരാത്രിയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കണ്ണൂരില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.ധര്‍മ്മശാല കെഎപി ക്യാംപിലെ അഞ്ച് കോണ്‍സ്റ്റബിള്‍മാരെയാണ് വകുപ്പുതല അന്വേഷണത്തിന് ശേഷം സസ്‌പെന്‍ഡ് ചെയ്തത്.

kannur

കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണ് കിടന്നെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കഴിഞ്ഞ മെയ് 30ന് രാത്രി 7.30 നാണ് സംഭവം. പൊലിസുകാരായ എന്‍.കെ രമേശന്‍, ടി.ആര്‍ പ്രജീഷ്, കെ. സന്ദീപ്, പി.കെ സായൂജ്, ശ്യാം കൃഷ്ണന്‍ എന്നിവരെയാണ് സര്‍വിസില്‍ നിന്നും അന്വേഷണവിധേയമായി കമാന്‍ഡന്റ് വിവേക് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.ധര്‍മശാല നിഫ്റ്റിലെ ജീവനക്കാരായ വിഷ്ണു(22) നിജിന്‍ (22) എന്നിവരെയാണ് പറശിനിക്കടവില്‍ നിന്നും വരികയായിരുന്ന ആള്‍ട്ടോകാര്‍ ഇടിച്ചു തെറിപ്പിച്ചത്. അപകടമുണ്ടാക്കിയ കാര്‍ നാട്ടുകാര്‍ പിന്‍തുടരുകയും സ്‌നേക്ക് പാര്‍ക്കിന്‌സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കെ. എ. പി അന്വേഷണം നടത്തിയത്. സസ്‌പെന്‍ഷനിലായവര്‍ കെ. എ.പി ബറ്റാലിയനിലെ ഡി. എഫ് കമ്പിനിയിലെ കോണ്‍സ്റ്റബിള്‍മാരാണ്.സംഭവം നടന്ന ദിവസം ഇവരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയില്ലെന്ന് ജി.ഡി പകര്‍പ്പ് പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു. രാത്രി എട്ടുമണിക്ക് നടന്ന എന്‍ റോള്‍ കോളില്‍ ഇവരുണ്ടായിരുന്നില്ല. എട്ടരയ്ക്കു ശേഷമാണ് അഞ്ചുപേരും കെ. എ. പി ക്യാംപിലെത്തിയതെന്നും വ്യക്തമായിരുന്നു.

ഇതേ തുടര്‍ന്ന് എഫ്. കമ്പിനിയുടെ കമാന്‍ഡിങ് ഇന്‍ ചാര്‍ജ് ഇവര്‍ക്കെതിരെ പിറ്റേന്ന് തന്നെ റിപ്പോര്‍ട്ടു നല്‍കിയത്. ഇതോടെയാണ് വകുപ്പു തല അന്വേഷണമാരംഭിച്ചത്. കോണ്‍സ്റ്റബിള്‍മാരുടെ മൊഴിയെടുത്തപ്പോള്‍ ഇവര്‍ കുറ്റം ചെയ്തുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. അപകടസ്ഥലത്തു നിന്നും നാട്ടുകാര്‍ പിടികൂടിയ രാജേഷെന്ന പൊലിസുകാരന്‍ മദ്യപിച്ചില്ലെന്ന് തെളിയുകയും ഇതുകാരണം ഇയാളെ വെറുതെ വിടുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+