ജീവനക്കാരില്ല: കണ്ണൂരില്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്തായി അഞ്ചു ഷെഡ്യൂള്‍ മുടങ്ങി
കണ്ണൂര്‍: കെ.എസ്.ആര്.ടി.സിയില്‍ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ സര്‍വിസും മുടങ്ങി. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി കോടതി ഉത്തരവ് അനുസരിച്ച് 77 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് പിരിച്ചു വിട്ടത്. പയ്യന്നൂര്‍ ഡിപ്പോയില്‍ 35 പേരെയാണ് പിരിച്ചുവിട്ടത്. ആവശ്യത്തിനു ബസും ഡ്രൈവര്മാരുമില്ലാത്ത പയ്യന്നൂര്‍ ഡിപ്പോയില്‍ ഇന്നലെ അഞ്ചു ഷെഡ്യൂളുകളാണ് ഇതു കാരണം മുടങ്ങിയത്.
കണ്ണൂര്‍ ദേശീയ പാത, ഇരിട്ടി- മംഗലാപുരം, ചെറുവത്തൂര്‍, കാസര്‍കോട് ചന്ദ്രഗിരി പാലം, പടന്ന കടപ്പുറം എന്നിങ്ങനെയുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. 260 ഡ്രൈവര്മാരുïായിരുന്ന കണ്ണൂര്‍ ഡിപ്പോയില്‍ 36 ഡ്രൈവര്‍മാരെയാണ് പിരിച്ചു വിട്ടത്. കണ്ണൂര്‍ ഡിപ്പോയില്‍ ആഴ്ചകളായി അഞ്ചു ഷെഡ്യൂളുകള്‍ മുടങ്ങി കിടക്കുകയാണ്. ആകെ 105 ഷെഡ്യൂളുകളാണ് കണ്ണൂര്‍ ഡിപ്പോയിലുള്ളത്. എന്നാല്‍ ബസുകളുടെ അറ്റകുറ്റപണി നടത്താതിനാലും മറ്റും സ്ഥിരമായി ഷെഡ്യൂളുകള്‍ മുടങ്ങുന്നുണ്ട്.

ഇതോടെ പിരിച്ചുവിട്ട ഒഴിവുകളിലുള്ളവരെ മാറ്റി വലിയ രീതിയില്‍ സര്‍വിസ് മുടങ്ങാത്ത തരത്തില്‍ താല്ക്കാലികമായ പരിഹാരം കണ്ടെത്തുകയാണ് ഡിപ്പോ അധികൃതര്‍. 130 ഡ്രൈവര്മാരുïായിരുന്ന തലശ്ശേരി ഡിപ്പോയില്‍ ആറു താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇവിടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ഒരു സര്‍വിസ് മാത്രമാണ് മുടങ്ങിയത്. മറ്റു സ്ഥലങ്ങളിലേക്കു താല്കാലികമായി ചില മേഖലകളിലേക്കു ഷെഡ്യൂള്‍ മാറ്റിയതിനാല്‍ വലിയ പ്രശ്നം ഇന്നലെ ഉണ്ടായില്ല.
ടയറുകളുടെയും സ്പെയര്‍ പാര്ട്സുകളുടെയും അഭാവത്തിനാല്‍ ദിവസവും ജില്ലയിലെ വിവിധ ഡിപ്പോകളില്‍ പത്തിലധികം ഷെഡ്യൂളുകള്‍ മുടങ്ങാറുണ്ട്. ഇതിന്റെയിടയിലാണ് ഡ്രൈവര്‍മാരെ പിരിച്ചു വിടല്‍ വലിയ തിരിച്ചടിയായിരിക്കുന്നത്. നേരത്തെ സ്പെയര്‍ പാര്‍ട്സുകളുടെ അഭാവത്തിനാല്‍ ഷെഡ്യൂള്‍ റദ്ദാക്കാറുള്ളത് ഗ്രാമീണ മേഖലകളിലാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ മേഖലകളില്‍ സര്‍വിസ് നടത്തി ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കുകയായിരുന്നു ഡിപ്പോ അധികൃതര്‍ ചെയ്തിരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications