കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവനക്കാരില്ല: കണ്ണൂരില്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്തായി അഞ്ചു ഷെഡ്യൂള്‍ മുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയില്‍ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ സര്‍വിസും മുടങ്ങി. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി കോടതി ഉത്തരവ് അനുസരിച്ച് 77 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് പിരിച്ചു വിട്ടത്. പയ്യന്നൂര്‍ ഡിപ്പോയില്‍ 35 പേരെയാണ് പിരിച്ചുവിട്ടത്. ആവശ്യത്തിനു ബസും ഡ്രൈവര്‍മാരുമില്ലാത്ത പയ്യന്നൂര്‍ ഡിപ്പോയില്‍ ഇന്നലെ അഞ്ചു ഷെഡ്യൂളുകളാണ് ഇതു കാരണം മുടങ്ങിയത്.

കണ്ണൂര്‍ ദേശീയ പാത, ഇരിട്ടി- മംഗലാപുരം, ചെറുവത്തൂര്‍, കാസര്‍കോട് ചന്ദ്രഗിരി പാലം, പടന്ന കടപ്പുറം എന്നിങ്ങനെയുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. 260 ഡ്രൈവര്‍മാരുïായിരുന്ന കണ്ണൂര്‍ ഡിപ്പോയില്‍ 36 ഡ്രൈവര്‍മാരെയാണ് പിരിച്ചു വിട്ടത്. കണ്ണൂര്‍ ഡിപ്പോയില്‍ ആഴ്ചകളായി അഞ്ചു ഷെഡ്യൂളുകള്‍ മുടങ്ങി കിടക്കുകയാണ്. ആകെ 105 ഷെഡ്യൂളുകളാണ് കണ്ണൂര്‍ ഡിപ്പോയിലുള്ളത്. എന്നാല്‍ ബസുകളുടെ അറ്റകുറ്റപണി നടത്താതിനാലും മറ്റും സ്ഥിരമായി ഷെഡ്യൂളുകള്‍ മുടങ്ങുന്നുണ്ട്.

ksrtc-15

ഇതോടെ പിരിച്ചുവിട്ട ഒഴിവുകളിലുള്ളവരെ മാറ്റി വലിയ രീതിയില്‍ സര്‍വിസ് മുടങ്ങാത്ത തരത്തില്‍ താല്‍ക്കാലികമായ പരിഹാരം കണ്ടെത്തുകയാണ് ഡിപ്പോ അധികൃതര്‍. 130 ഡ്രൈവര്‍മാരുïായിരുന്ന തലശ്ശേരി ഡിപ്പോയില്‍ ആറു താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇവിടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ഒരു സര്‍വിസ് മാത്രമാണ് മുടങ്ങിയത്. മറ്റു സ്ഥലങ്ങളിലേക്കു താല്‍കാലികമായി ചില മേഖലകളിലേക്കു ഷെഡ്യൂള്‍ മാറ്റിയതിനാല്‍ വലിയ പ്രശ്‌നം ഇന്നലെ ഉണ്ടായില്ല.

ടയറുകളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും അഭാവത്തിനാല്‍ ദിവസവും ജില്ലയിലെ വിവിധ ഡിപ്പോകളില്‍ പത്തിലധികം ഷെഡ്യൂളുകള്‍ മുടങ്ങാറുണ്ട്. ഇതിന്റെയിടയിലാണ് ഡ്രൈവര്‍മാരെ പിരിച്ചു വിടല്‍ വലിയ തിരിച്ചടിയായിരിക്കുന്നത്. നേരത്തെ സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവത്തിനാല്‍ ഷെഡ്യൂള്‍ റദ്ദാക്കാറുള്ളത് ഗ്രാമീണ മേഖലകളിലാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ മേഖലകളില്‍ സര്‍വിസ് നടത്തി ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കുകയായിരുന്നു ഡിപ്പോ അധികൃതര്‍ ചെയ്തിരുന്നത്.

English summary
Five schedules cancells in KSRTC over lack of staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X