• search

കേരളത്തിനായി അവര്‍ ചുവടുവെച്ചു; ഫ്‌ളാഷ് മോബിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

  • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കണ്ണൂര്‍: പുതിയ കാലത്തെ നൃത്തരൂപമായ ഫ്‌ളാഷ് മോബുകളെ കൗതുകമുണ്ടാക്കുന്ന വിനോദോപാധി മാത്രമായാണ് പൊതുവെ കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫ്‌ളാഷ് മോബുകളില്‍ പിറന്നത് അതിജീവനത്തിന്റെ ചുവടുകളാണ്. ഓള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബുകള്‍ നടത്തിയത്. 30,028 രൂപയാണ് ഫ്‌ളാഷ് മോബിലൂടെ ഇവര്‍ സ്വരൂപിച്ച് കലക്ടറേറ്റില്‍ നല്‍കിയത്.

    മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം

    കണ്ണൂര്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ച ശേഷം ആദ്യമായി നടത്തുന്ന പരിപാടിയാണ് ഇതെന്ന് അസോസിയേഷന്റെ കണ്ണൂരില്‍ നിന്നുള്ള സ്‌റ്റേറ്റ് നോമിനി ഭരത് കുമാര്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് നേരത്തേ നിശ്ചയിച്ച ഓണക്കാല പരിപാടികള്‍ റദ്ദാക്കുകയായിരുന്നു. വിവിധ പ്രായത്തിലുള്ള 80 ഓളം കുട്ടികളാണ് കേരളത്തിനായി ചുവടു വെച്ചത്. രണ്ടു ദിവസം മാത്രമാണ് ഫ്‌ളാഷ് മോബിനായി ഇവര്‍ പരിശീലനം നടത്തിയത്. കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് ഫ്‌ളാഷ് മോബിനായി ചുവടുകള്‍ ഒരുക്കിയത്.

    Flash mob

    ബക്രീദ് ദിനത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ആദ്യ പരിപാടി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. അന്നും ഓണനാളിലുമായി പയ്യാമ്പലം, മുഴുപ്പിലങ്ങാട്, കാപിറ്റല്‍ മാള്‍ എന്നിവിടങ്ങളിലും ഫ്‌ളാഷ് മോബ് നടത്തി. യാത്രയ്ക്കും ഭക്ഷണത്തിനുമുള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ സ്വയം വഹിച്ചാണ് ഈ കലാകാരന്‍മാര്‍ കേരളത്തിന്റെ കണ്ണീരൊപ്പാനായി ചുവടു വെച്ചത്. കൂടുതല്‍ നൃത്തപരിപാടികള്‍ സംഘടിപ്പിച്ച് ഇനിയും ദുരിതാശ്വാാസ നിധിയിലേക്ക് കണ്ടെത്താനാണ് ഇവരുടെ തീരുമാനം.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Flash mob events were organized at various parts of Kannur to raise funds for flood victims

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more