കെ. സുധാകരനെതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്: യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
കണ്ണൂര്‍:കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കണ്ണൂര്‍ ഡി.സി.സി ഓഫിസ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കി. ആര്‍. എസ്. എസ് അനുകൂല
വിവാദപ്രസംഗം നടത്തിയെന്ന് ആരോപിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമകള്‍ പരിശോധിക്കണമെന്നും തങ്ങളെ രാഷ്ട്രീയപരമായി അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീപ് ജയിംസ് പൊലിസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കണ്ണൂര്‍ നഗരത്തില്‍ വ്യാഴാഴ്ച്ച രാവിലെയാണ് കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളക്‌സ്‌ബോര്‍ഡ്-പോസ്റ്റര്‍ എന്നിവ പ്രത്യക്ഷപ്പെട്ടത്. ആര്‍. എസ്. എസ് അനുകൂലപ്രസ്താവന നടത്തിയെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് കെ.സുധാകരനെതിരെ കണ്ണൂര്‍ ഡി.സി.സി ഓഫിസ് റോഡില്‍ ഫ്‌ളക്‌സ്, പോസ്റ്റര്‍ പ്രചരണം നടന്നത്.
കണ്ണൂര്‍ തളാപ്പ് റോഡിലാണ് വിവിധയിടങ്ങളില്‍യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ സുധാകരനെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചത്. നെഹ്രുവിനെ തള്ളി പറഞ്ഞ് ആര്‍. എസ്. എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍, കോണ്‍ഗ്രസിനെ ആര്‍. എസ്. എസില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
ഗാന്ധി ഘാതകരെ സംരക്ഷിച്ച കെ. സുധാകരന്‍, കോണ്‍ഗ്രസിന്റെ ശാപം, ആര്‍. എസ്. എസ് ശാഖയ്ക്ക് കാവല്‍ നിന്ന പാരമ്പര്യം അപമാനകരം, തുടങ്ങിയ വിമര്‍ശനങ്ങളും പോസ്റ്ററിലുണ്ട്. മുന്‍ഡി.സി.സി പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്റെ സുധാകരനെതിരായ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും ഡി.സി.സി ഓഫീസിനു മുന്‍പിലെ തളാപ്പ് റോഡില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടത്. ദേഹാസ്യസ്ഥം കാരണം ചാല മിംമ്‌സ് ആശുപത്രിയില്‍ ചികിത്‌സയിലാണ് കെ.സുധാകരന്‍. ഇതുകാരണം കെ.പി.സി.സി രാഷ്്ട്രീയകാര്യസമിതിയോഗം മാറ്റിയിട്ടുണ്ട്.കെ.സുധാകരന്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ മുസ്‌ലിംലീഗ് നേതാക്കള്‍ രംഗത്തുവന്നിരുന്നുവെങ്കിലും നാവു പിഴയാണെന്ന് സുധാകരന്‍ ഖേദപ്രകടനം നടത്തിയതോടെ വിവാദംകെട്ടടങ്ങുകയായിരുന്നു.












Click it and Unblock the Notifications