സ്കൂള്‍ പരിസരങ്ങളിലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉടൻ നീക്കണം: കർശന നടപടിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: ജില്ലയിലെ സ്കൂളുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഏറ്റവും കൂടുതല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സ്കൂളുകളിലും പരിസരങ്ങളിലുമാണ്. ഇതിനെതിരേ കര്‍ശനമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം.
അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ചു മാറ്റണം. പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇതിനായി സമിതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകളും ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്കി. കല്യാശ്ശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ്, എടക്കാട് എന്നീ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും നാറാത്ത്, ന്യൂമാഹി, പെരളശ്ശേരി, ചൊക്ലി, പാട്യം, കരിവെള്ളൂര്‍പെരളം, കല്യാശ്ശേരി, കണിച്ചാര്‍, പന്ന്യന്നൂര്‍, മൊകേരി, പിണറായി, പാപ്പിനിശ്ശേരി, ഉളിക്കല്‍, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ, രാമന്തളി, മലപ്പട്ടം, എന്നീ 17 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആന്തൂര്‍, ഇരിട്ടി, തളിപ്പറമ്പ് , പയ്യന്നൂര്‍, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നീ നഗരസഭകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കും ആന്തൂര്‍, തളിപ്പറമ്പ് , മട്ടന്നൂര്‍ എന്നീ നഗരസഭകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ക്കും യോഗം അംഗീകാരം നല്കി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ കോര്പറേഷന് മേയര്‍ ഇപി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, ആസൂത്രണ സമിതി അംഗങ്ങളായ എം സുകുമാരന്‍, പി ഗൗരി, പി ജാനകി, പി കെ ശ്യാമള, കെ വി ഗോവിന്ദന്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ പ്രകാശന് എന്നിവർ പങ്കെടുത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications