കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറപ്രം റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മാണം: അഞ്ചരക്കണ്ടി പുഴയോര പ്രദേശങ്ങളിലെ വെള്ളമിറങ്ങിയില്ല

Google Oneindia Malayalam News

തലശേരി: അഞ്ചരക്കണ്ടി പുഴയില്‍ നീരൊഴുക്ക് തടസപെട്ടതു കാരണം പിണറായി, പെരളശേരി, വേങ്ങാട്, പഞ്ചായത്തുകളിലെ നെല്‍വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇന്നത്തെ മഴയിലും വീണ്ടും വെള്ളം കയറി. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ വെള്ളക്കെട്ട് സ്ഥിരം സംഭവമായിരിക്കുകയാണ്. പുഴയോട് ചേര്‍ന്നുള്ള ചെറിയതോടുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്.

1

മമ്പറം നഗരത്തിടക്കം വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. അഞ്ചരക്കണ്ടി പുഴയുടെ കുറുകെ പണിയുന്ന പാറപ്രം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ താല്‍ക്കാലിക തടയണ പൂര്‍ണമായി മുറിച്ചു മാറ്റത്തതാണ് നീരൊഴുക്ക് തടസപെടാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തടയണയുടെ ചെറിയോരു ഭാഗം മാത്രമാണ് പൊളിച്ചു മാറ്റിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും വെള്ളമൊഴുകി പോകുന്നില്ലെന്നും പുഴനിറഞ്ഞൊഴുകി തീരപ്രദേശങ്ങളില്‍ കയറുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

പുഴയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന പാറപ്രം, എടക്കടവ്, കോട്ടം, മമ്പറം,ഓടക്കടവ്, കുന്നിരിക്ക, ചാമ്പാട്, കല്ലിക്കുന്ന്, ഊര്‍പള്ളി, എന്നിവടങ്ങളിലെ വയലുകളില്‍ വെള്ളം കയറി വാഴ,മരച്ചീനി, നെല്‍കൃഷികള്‍ വ്യാപകമായി നശിച്ചു. മമ്പറം പുതിയ പാലം നിര്‍മിക്കുമ്പോള്‍ കെട്ടിയ താല്‍ക്കാലിക തടയണ പൊളിച്ചു മാറ്റാത്തതും പുതിയ ബോട്ടുജെട്ടി നിര്‍മാണവും പുഴ വഴിമാറാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപെട്ടു.

ഇതിനിടെ പാറപ്രം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപെട്ട് മുന്‍ ഡി,സി,സി അധ്യക്ഷന്‍ സതീശന്‍ പാച്ചേ നിയുടെ നേതൃത്വത്തില്‍ ഡി.സി.സി നേതാക്കള്‍ പദ്ധതി പ്രൊജക്റ്റ് ഓഫിസറെ സന്ദര്‍ശിച്ചു എത്രയും പെട്ടെന്ന് ജനങ്ങളുടെ ദുരിതം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു.

അഞ്ചരക്കണ്ടി പുഴയുടെ സമീപത്തുള്ള അഞ്ച് പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ വെളളത്തില്‍ അമര്‍ന്നിട്ടുണ്ട്. ഇവിടങ്ങളിലെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. കൃഷിനശിച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പദ്ധതി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ താഴ്ന്ന പ്രദേശങ്ങളിലെ പാതയോരങ്ങള്‍ കെട്ടിയുയര്‍ത്തണമെന്നും പാച്ചേനി ആവശ്യപെട്ടു.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
flood like situation in different parts of kannur after heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X