കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യ സ്‌നേഹമാണ് ദൈവ സ്‌നേഹം; കാനച്ചേരി ശ്രീ കുറുമ്പക്കാവിലെ ഭണ്ഡാര വരവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

  • By Desk
Google Oneindia Malayalam News

മഴക്കെടുതിയില്‍ പെട്ടുഴലുന്ന പതിനായിരങ്ങളുടെ ദുരിതമകറ്റാന്‍ നാടാകെ ഒന്നിക്കുമ്പോള്‍ ഇക്കാര്യത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കാനച്ചേരി ശ്രീ കുറുമ്പക്കാവ് ഭാരവാഹികള്‍. ക്ഷേത്രത്തിന്റെ ഒരു മാസത്തെ ഭണ്ഡാര വരവ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി തുക ക്ഷേത്രം ഭാരവാഹികള്‍ കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന് കൈമാറി.

 temble

നാട് വന്‍ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും വലിയ പുണ്യപ്രവൃത്തിയെന്ന നിലയ്ക്കാണ് വിശ്വാസികള്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിക്ഷേപിച്ച തുക ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതെന്ന് ആയത്താര്‍ ഉത്തമന്‍ പറഞ്ഞു.

പകരം വയ്ക്കാനില്ലാത്ത മാതൃകയാണ് കുറുമ്പക്കാവ് ക്ഷേത്ര ഭാരവാഹികള്‍ കാഴ്ചവച്ചിരിക്കുന്നതെന്ന് തഹസില്‍ദാര്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ദുരിതം അകറ്റുന്നതിനേക്കാള്‍ വലിയ മഹദ് കര്‍മമില്ലെന്ന പാഠമാണ് ക്ഷേത്ര ഭാരവാഹികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കാത്തി ശ്രീധരന്‍, സെക്രട്ടറി കെ പി ദിനേശന്‍, ട്രഷറര്‍ ജി രാജേന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ വി ഷാജു, കെ നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
The committee of Kanachery Sree Kurumbakkavu has donated the offerings from believers for the relief activities in flood affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X