കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാറിമറിഞ്ഞു കൊവിഡ് രോഗിയായ വയോധികന്റെ പരിശോധനാഫലം: കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ കുഴങ്ങുന്നു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള വൃദ്ധന്റെ പരിശോധനാഫലം മാറിവരുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നു. ഒരുമാസത്തിലധികമായി പരിയാരത്തുള്ള കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 85 വയസ്സുകാരന്റെ കൊറോണ വൈറസ് പരിശോധനാ ഫലമാണ് ഇടയ്ക്കിടെ മാറിമറിയുന്നത്. കഴിഞ്ഞ എട്ടുതവണ പരിശോധന നടത്തിയപ്പോൾ ഒന്നിടവിട്ടുള്ള പരിശോധനാഫലം നെഗറ്റീവ് ആയും പോസിറ്റീവായി ലഭിക്കുകയാണെന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.

Recommended Video

cmsvideo
Fluctuation in the test results of a Native from Kannur | Oneindia Malayalam

കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല: മന്ത്രി വിഎസ് സുനിൽകുമാർ കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല: മന്ത്രി വിഎസ് സുനിൽകുമാർ

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ചെറുവാഞ്ചേരി സ്വദേശിയുടെ ഫലമാണ് ഇത്തരത്തിൽ തുടരുന്നത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതേ കുടുംബത്തിലുള്ളവരുടെ അസുഖം നേരത്തെ മാറായിരുന്നു. പരിശോധനാഫലം തുടർച്ചയായി പോസറ്റീവായി ലഭിച്ചാൽ മാത്രമേ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർക്ക് നടപടി സ്വീകരിക്കാൻ സാധിക്കൂ വെന്നാണ് സൂചന.

 download

എന്നാൽ കൊറോണ ബാധിച്ച വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ചക്കുള്ളിൽ അസുഖം ഭേദമായി ഇദ്ദേഹത്തെയും ഡിസ്ചാർജ് ചെയ്യാൻ സാധിച്ചേക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. എന്നാൽ എന്താണ് രോഗലക്ഷണം നെഗറ്റീവും പോസറ്റീവുമായി മാറി മറയുന്നത് കൊറോണ വൈറസ് ചികിത്സാരംഗത്ത് അപൂർവ്വമാണെന്ന് പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റോയ് പറഞ്ഞു.

ഇതിനിടെ പ്രവാസികളുടെ തിരിച്ചുവരവ് പ്രമാണിച്ച് ജില്ലയിലെ ആശുപത്രികളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു തിരിച്ചെത്തുമ്പോൾ ജില്ലയിലെ സൗകര്യങ്ങൾ വിപുലമാക്കിയാണ് ആരോഗ്യവകുപ്പ് ഒരുങ്ങിയിട്ടുള്ളത്. മടങ്ങി വരുന്ന പ്രവാസികളിൽ രോഗലക്ഷണങ്ങൾ ഉള്ള വരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കുക മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രമായ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കൊ വിഡ് കെയർ സെന്ററാണ്കൂടുതൽ പേരെ പ്രവേശിപ്പിക്കുക ഇവിടെനിന്നും സ്രവം പരിശോധിച്ച് ശേഖരിച്ച് അയക്കും . തിരിച്ചെത്തുന്ന ഗർഭിണികളിൽ രോഗമുണ്ടെങ്കിൽ ഇവരെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിക്കുക .

ഗർഭിണികൾക്കായി പരിയാരത്ത് പ്രത്യേക ഐസോലഷൻ വാർഡുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. തലശേരി ജനറൽ ആശുപത്രിയിൽ രോഗികളുടെ സ്രവം ശേഖരിക്കാനുള്ള പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ ഇവിടങ്ങളിലെ ക്വാറന്റൈൻ സെന്ററുകളിൽ നിർബന്ധിതമായി പ്രവേശിപ്പിക്കും. വേണ്ടിവന്നാൽ ജില്ലാ ആശുപത്രിയിലും സ്രവം ശേഖരിക്കാനുള്ള സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം.

എന്നാൽ വിദേശത്തും നിന്നും വരുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ സർക്കാർ ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യും. ഗർഭിണികളെയും രോഗികളെയും കുട്ടികളെയും അവരവരുടെ വീടുകളിൽ തന്നെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുക. 14 ദിവസത്തിന് ശേഷം ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് സോണിൽ ഉൾപ്പെടുത്തിയ കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലു ദിവസമായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും, കൂടുതൽ പേർക്ക് രോഗം ഉണ്ടാകുന്നില്ലെന്നു ഉറപ്പാക്കിയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ കഴിയുകയുള്ളൂവെന്നാണ് കളക്ടർ ടി വി സുഭാഷ് പറയുന്നത്. പൊതുജനങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് കൃത്യമായി പാലിച്ചാൽ ഇതിനു സാധിക്കുമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗത്തിൽ കളക്ടർ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഇനി പത്ത് ഹോട്ട്സ്പോട്ടുകൾ മാത്രമേയുള്ളൂ. നേരത്തെ രോഗം സ്ഥിരീകരിച്ച വരുമായി സമ്പർക്കത്തിൽ ഉള്ളവർ കൂടുതലുള്ള മേഖലകളാണ് ഹോട്ട്സ്പോട്ടുകൾ ആയി കണക്കാക്കുന്നത്.

English summary
Fluctuations in The test results of an elderly COVID 19 patient land Kannur Medical College in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X