വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കണ്ണൂര്‍ കോട്ടയുടെ മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് കോട്ട സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇവിടെ വലിയ വികസന പ്രവര്‍നങ്ങളൊന്നും പുരാവസ്തു വകുപ്പ് അനുവദിക്കുന്നില്ല.
എങ്കിലും ദിനംപ്രതി 100 കണക്കിന് സഞ്ചാരികളാണ് കോട്ട സന്ദര്‍ശിക്കാനായെത്തുന്നത്. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങളാണ് നിലവില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമാണ് കോട്ടക്കകത്തുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കോട്ടക്കകത്ത് ഫുഡ് കഫേയുടെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ കോട്ടയിലെത്തുന്ന സഞ്ചാരികളുടെ വലിയ ഒരു പ്രതിസന്ധിക്കാണ് അറുതിയാവുന്നത്.

കൂടാതെ കോട്ടക്കകത്ത് ഒരു ശുചിമുറിയുണ്ടായിരുന്നെങ്കിലും അത് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് മുമ്പാണ് അത് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നാണ്‌സഞ്ചാരികളുടെ പരാതി. സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കോട്ടയ്ക്ക് പുറത്ത് ആധുനിക രീതിയിലുള്ള ശുചിമുറികള്‍ തുടങ്ങുന്ന പണികളും ആരംഭിച്ചു. കൂടാതെ അതിന് സമീപത്തായുള്ള ടിക്കറ്റ് കൗണ്ടറിന്റെയും ക്ലോക്ക് റൂമുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വരുന്ന ജനുവരിയോടെ ഇവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇത്രയും സൗകര്യങ്ങള്‍ക്കിടയിലും കഴിഞ്ഞ ദിവസം കോട്ടയില്‍ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാതെ പുറത്ത് റോഡിലേക്ക് വരെ നീളുകയായിരുന്നു. അയ്യായിരത്തിയഞ്ഞുറിലധികം ആളുകല്‍ ഞായറാഴ്ച കോട്ടയിലെത്തിയെന്നാണ് കണക്ക്. ഞായറാഴ്ച ഒരു ദിവസം മാത്രം ലഭിച്ചത് 40,000 രൂപക്ക് മുകളില്‍ വരുമാനവും. കോവിഡിന് മുന്‍പ് പോലും ഇത്ര അധികം ആളുകള്‍ വന്നിരുന്നില്ലെന്നും ആദ്യമായാണ് കണ്ണൂര്‍ കോട്ടയില്‍ ഇത്രയും ആള്‍ക്കാര്‍ സന്ദര്‍ശിക്കാനെത്തിയതെന്നും അധികൃതര്‍ പറഞ്ഞു. വൈകീട്ട് അഞ്ര വരെയാണ് കോട്ടയിലേക്കുള്ള പ്രവേശനവും. എന്നാല്‍ ഞയറാഴ്ച അഞ്ചരക്ക് ശേഷവും ജനങ്ങളെത്തിയെങ്കിലും ടിക്കറ്റ് ലഭിക്കാതെ മടങ്ങുകയായിരുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവുമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 20 രൂപയും നേരിട്ട് എടുക്കുമ്പോള്‍ 25 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്ക് 300 രൂപയാണ് നിരക്ക്. എന്നാല്‍ ഇവിടേക്കുള്ള വിദേശികളുടെ സന്ദര്‍ശനം കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണ 300 മുതല്‍ 500 വരെയുള്ള ആളുകളാണ് കോട്ടയിലെത്തുന്നത്. ചില ദിവസങ്ങളില്‍ അത് ആയിരത്തിന് മുകളിലുമെത്തും. പത്താം ക്ലാസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

കൂടാതെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും തുടങ്ങാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. നേരത്തെ ആരംഭിക്കാനിരുന്നെങ്കിലും കേവിഡ് കാരണം നീളുകയായിരുന്നു. പിന്നീട് മഴ കൂടി വന്നതോടെ തുടങ്ങാനാവാത്ത സ്ഥിതിയായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഇടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടിക്കറ്റില്ലാതെ ലൈറ്റഅ ആന്‍ഡ് സൗണ്ട് ഷോ തുടങ്ങുമെന്നാണ് പദ്ധതിയെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് നിലവില്‍ കണ്ണൂര്‍ കോട്ട. പൈതൃക സ്മാരകമായത് കൊണ്ട് തന്നെ കോട്ടയ്ക്ക് അകത്ത് ഭക്ഷണങ്ങളൊന്നും വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് തന്നെ നേരത്തെ കോട്ടയ്ക്ക് അകത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടകളെല്ലാം അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇവിടെയെത്തുന്നവര്‍ക്ക് വെള്ളമോ ഭക്ഷണമോ വേണമെങ്കില്‍ കിലോമീറ്ററുകളോളം പോയിട്ട് വേണം വാങ്ങി വരാന്‍. കുടുംബസമേതം കോട്ട കാണാന്‍ എത്തുന്നവരാണ് പലപ്പോഴും വെട്ടിലാവുന്നത് ഇവിടെയാണ്.
Recommended Video

ദാഹം തോന്നിയാല്‍ കുടിവെള്ളത്തിനായി ജില്ലാ ആശുപത്രി ജംഗ്ഷന്‍ വരെ പോകേണ്ട അവസ്ഥയാണിപ്പോള്‍. ടിക്കറ്റെടുത്ത് അകത്ത് കയറി വിശപ്പും ദാഹവും കാരണം കോട്ടയുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാതെ പലരും തിരിച്ചുമടങ്ങാറുണ്ട്.കൊവിഡ് അടച്ചിടലിന് ശേഷം ഇളവുകള്‍ വന്നതോടെ നിരവധിയാളുകളാണ് കോട്ടയില്‍ എത്തുന്നത്. എന്നാല്‍ ഇവിടെ എത്തുന്നവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊന്നും ഇപ്പോള്‍ കോട്ടയില്‍ ഇല്ലെന്നാണ് ആക്ഷേപവും ഉയരുന്നുണ്ട്. കോട്ടയില്‍ പ്രവേശന ഫീസ് ഈടാക്കിയതിനെതിരം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവിലെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്നാണ് ഫുഡ് കഫേ തുടങ്ങുന്നത്.












Click it and Unblock the Notifications