കാരുണ്യാശ്രമത്തിൽ ഭക്ഷ്യവിഷബാധ: അന്തേവാസി മരിച്ചു
കണ്ണൂർ: തളിപ്പറമ്പിനടുത്തെ ചപ്പാരപ്പാട് ഒടുവള്ളി ചുണ്ടക്കുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ആന്ധ്ര സ്വദേശി ഗുണ്ടറാവു (56) ആണ് ചൊവ്വാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ദക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിലെ മറ്റ് 22 അന്തേവാസികളും ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ച ആലക്കോട്നടുവിൽ ഹയർസെക്കണ്ടറി സ്‌കൂളിലെ 93--94 ബാച്ചിൽ പഠിച്ചവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ഇവർ ഉച്ചഭക്ഷണവും ആശ്രമത്തിലെ അന്തേവാസികൾക്കായി നൽകിയിരുന്നു. ഉച്ചയ്‌ക്ക് കഴിച്ച ശേഷം ബാക്കി വന്ന നെയ്‌ച്ചോറും ചിക്കൻകറിയും രാത്രി വീണ്ടും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഈ ഭക്ഷണം രാത്രി വീണ്ടും കഴിച്ച സംഗമത്തിൽ പങ്കെടുത്തവർക്കും ഭക്ഷ്യവിഷബാധയേറ്റു.

രാത്രി മുതൽ തന്നെ പലർക്കും വയറിളക്കവും ചർദ്ദിയും ആരംഭിച്ചു. ഒരാൾ എകെജി സഹകരണ ആശുപത്രിയിലും ബാക്കിയെല്ലാവരും ഒടുവള്ളി, നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി. ചൊവ്വാഴ്ച്ച രാവിലെയാണ് ഗുണ്ടറാവുവിനെ ആശ്രമത്തിൽ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപറമ്പ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. പഴകിയ ചിക്കൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്ന് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications