കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛന്‍ മരിച്ചിട്ട് മൂന്ന് മാസം,പഠിക്കാന്‍ മിടുക്കി, ബാലസംഘം പ്രവര്‍ത്തക;ദേവനന്ദയുടെ മരണത്തില്‍ നടുങ്ങി ഗ്രാമം

Google Oneindia Malayalam News

കരിവെള്ളൂര്‍: ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ മരണത്തില്‍ ഒരുപോലെ വിഷമത്തിലായിരിക്കുകയാണ് വീട്ടുകാരും, നാട്ടുകാരും. മൂന്ന് മാസം മുന്‍പാണ് ദേവനന്ദയുടെ അച്ഛന്‍ മരിച്ചത്. ചന്ത്രോത്ത് നാരായണനായിരുന്നു ദേവനന്ദയുടെ അച്ഛന്‍. നാരായണന്റെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് കുടുംബം കരകയറിയിട്ടില്ല. അതിനിടയിലാണ് ദേവനന്ദയും വിട പറയുന്നത്.

പഠിക്കാന്‍ സമര്‍ഥയായ വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ എന്ന് അധ്യാപകരും ബന്ധുക്കളും പറയുന്നു. ഇന്നലെ രാവിലെയും ചെറുവത്തൂരിലെ ട്യൂഷന്‍ സെന്ററില്‍ ദേവനന്ദയെത്തിയിരുന്നു. അസ്വസ്ഥതയുണ്ടായപ്പോള്‍ വീട്ടില്‍ നിന്നു ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

DEVNANDNA

കരിവെള്ളൂര്‍ പെരളത്തായിരുന്നു ഇവരുടെ വീട്. കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. പിതാവ് മരിച്ചതോടെ ദേവനന്ദ അമ്മ പ്രസന്നയുടെ ബന്ധുവിന്റെ ചെറുവത്തൂരിലെ വീട്ടിലേക്കു മാറുകയായിരുന്നു. ഇവിടെ നിന്നാണ് ട്യൂഷന് പോയിരുന്നത്.

പഠിക്കാന്‍ മിടുക്കിയായ ദേവനന്ദ സ്‌കൂളിലും നാട്ടിലും പ്രിയപ്പെട്ടവളായിരുന്നു. ബാലസംഘത്തിന്റെ പ്രവര്‍ത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ദേവനന്ദ ട്യൂഷന് ചേര്‍ന്നത്. ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 - ന് എ വി സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ എം എസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍ നടക്കും.

വിജയ് ബാബുവിനെ ചൊല്ലി അമ്മയില്‍ തര്‍ക്കം; ഐസിസിയില്‍ നിന്ന് രാജിവെച്ച് മാലാ പാര്‍വതിവിജയ് ബാബുവിനെ ചൊല്ലി അമ്മയില്‍ തര്‍ക്കം; ഐസിസിയില്‍ നിന്ന് രാജിവെച്ച് മാലാ പാര്‍വതി

അതീവ അവശയായാണ് ദേവനന്ദയെ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിലാക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവര്‍മ കഴിച്ച അര്‍ഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേര്‍ പ്രത്യേക വാര്‍ഡിലും ചികിത്സയില്‍ തുടരുകയാണ്. അതേസമയം ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനകം ആഹാരം കഴിച്ചവരില്‍ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട് എങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം എന്ന് അധികൃതര്‍ അറിയിച്ചു.

ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റില്‍ നിന്ന് ദേവനന്ദയടക്കം ഉള്ളവര്‍ ഷവര്‍മ കഴിച്ചത്.

ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അനുഗ്രഹ് (15), സൂര്യ (15), അഭിജിത്ത് (18), ആദര്‍ശ് (16), അദ്വൈദ് (16), അഭിനന്ദ് (16), ആകാശ് (21), രഞ്ജിമ (17), കാര്‍ത്തിക (12), രോഷ്‌ന (17), പൂജ (15), അര്‍ഷ (15), അഭിന്‍രാജ് (15), വൈഗ (13), ഫിദ (12), അഭിന (15), അനഘ (17),എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്‍.

ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

ഐഡിയല്‍ ഫുഡ്‌പോയന്റ് ഭക്ഷ്യ സുരക്ഷാ ജീവനക്കാരെത്തി അടപ്പിച്ചിരിക്കുകയാണ്. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലെന്നും ലൈസന്‍സിനുള്ള അപേക്ഷ മാത്രമാണ് കടയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് എന്നും അധികൃതര്‍ വ്യക്തമാക്കി. കടയിലെ ഭക്ഷ്യ വസ്തുക്കളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കട പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

Recommended Video

cmsvideo
ഷവർമ കഴിക്കാമോ ? എന്തുകൊണ്ട് ഷവർമ കഴിച്ച് മരണം ഉണ്ടായി,അറിയേണ്ടതെല്ലാം

English summary
food poisoning death after eating shawarma; Devananda's father died three months ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X