പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ, രണ്ടു പശുക്കള്‍ ചത്തു, പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധ

പയ്യന്നൂര്‍:പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പശുക്കള്‍ ചത്തതായി റിപ്പോർട്ട്. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. പയ്യന്നൂരിലെ ക്ഷീര കര്‍ഷകന്‍ എല്‍ഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ച ശേഷമാണ് പശുക്കള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതെന്നാണ് സംശയം.ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് കിടാവുകളായിരുന്നു. പയ്യന്നൂര്‍ വെറ്റിനറി ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരും ചികിത്‌സ നടത്തിവരികയാണ്.
സീനിയര്‍ വെറ്റിനറി സര്‍ജന്‍ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനില്‍ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടതു പശുക്കള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ പശുക്കള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ വെറ്ററിനറി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തി ചികിത്സിച്ച് മടങ്ങുകയായിരുന്നു. പിന്നീട് പശുക്കളുടെ നില വഷളാവുകയും രണ്ട് പശുക്കള്‍ തിങ്കളാഴ്ച്ച രാവിലെ ചത്തു പോവുകയുമായിരുന്നു.
ചോറും കഞ്ഞിവെളളവും പഴകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വയറിളക്കവും ചര്‍ദ്ദിയും ബാധിച്ചാണ് രണ്ടു പശുക്കളും ചത്തത്. ഇതില്‍ ഒരെണ്ണം ഗര്‍ഭിണിയാണ്. പശുവിനെ വളര്‍ത്തി ജീവിക്കുന്നയാളാണ് അനില്‍. താന്‍ പശുക്കള്‍ക്ക് കൊടുത്തത് പഴകിയ ഭക്ഷണമല്ലെന്നാണ് ഈയാള്‍ പറയുന്നത്.മ നുഷ്യര്‍ കഴിച്ചതിനു ശേഷമുളള ചോറും കഞ്ഞിവെളളവും കാടിവെളളമായി കുടിക്കുകയും കഴിക്കുകയും ചെയ്ത പശുക്കള്‍ എങ്ങനെ ചത്തുവെന്നു മനസിലാക്കാന്‍ മൃഗസംരക്ഷണവകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസിര്‍ റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്.












Click it and Unblock the Notifications