കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ പരിധിക്കുള്ളില്‍ കൊണ്ടുവരുമെന്ന് കലക്ടര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ ആരാധനാലയങ്ങളില്‍ നിന്നുള്ള ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ പദ്ധതിയുമാി ജില്ലാ ഭരണകൂടം. ആരാധനാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ലഭ്യമാക്കണമെന്നതിനാലാണ് ആരാധനാലയങ്ങളൈയും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നത്. ഇതിനായി ബോഗ് എന്ന ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ് എന്നാണ് ബോഗിന്ഡറഎ പൂര്‍ണരൂപം.


ഇതോടെ ആരാധനാലയങ്ങളില്‍ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്ന ആദ്യജില്ലയാകും കണ്ണൂര്‍. പദ്ധതിയുടെ അവലോകനം നടത്താന്‍ ഈ മാസം അവസാനം അവലോകനയോഗം ചേരുമെന്നും കലക്യര്‍ മിര്‍ മുഹമ്മദ് അലി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ ആരാധനാലയങ്ങള്‍ക്കും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കും.

16-sadya-15

ഇരിട്ടിലിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പരാതിയില്‍ ശര്‍ക്കരയില്‍ മായം കലര്‍ന്നത് കണ്ടെത്തപകയും സംസ്ഥാനമാകെ മായം കണ്ടെത്താന്‍ പരിശോധന നടത്തുകയും ചെയ്തതിന്റഎ കൂടി സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആരാധനാലയങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഇവര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടെത്താനും കഴിയണം.

ഇതോട1പ്പം ആരാധനാലയങ്ങള്‍ക്ക് കീഴിലുള്ള ഓഡിറ്റോറിയങ്ങളും ഇതിന്റെ പരിധിയല്‍ പെടും. കിണറുകള്‍, ശര്‍ക്കര,നെയ്യ ഇവയെല്ലാം പരിശോധിക്കണം. ഇതോടൊപ്പം ജില്ലയിലെ തട്ട് കടകുടെ ഗുണനിലവാരവും പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ട് കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പറഞ്ഞു.

English summary
food safety law will also implement in temple and other divine places says kannur district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X