കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുവഴിയിലും പാചകം:അനധികൃത കാറ്ററിങ് സര്‍വിസുകാര്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഗുണനിലവാരം കുറച്ച് യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ അനധികൃത കാറ്ററിങ് സര്‍വിസ് നടത്തുന്നത് വ്യാപകമാകുന്നുവെന്നു പരാതി. ഇതേ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെ പയ്യന്നൂരില്‍ ഷവര്‍മ്മയും കുബ്ബൂസും കഴിച്ച് മുപ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണിത്. ഒരു വിവാഹവീട്ടില്‍ കാറ്ററിങ് കമ്പിനി വിളമ്പിയ ഫാസ്റ്റ് ഫുഡില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റെതെന്നാണ് പരാതി.

തെലങ്കാനയില്‍ 'പവര്‍ സ്റ്റാര്‍' കോണ്‍ഗ്രസ് വിടുന്നു... വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചെത്തുന്നുതെലങ്കാനയില്‍ 'പവര്‍ സ്റ്റാര്‍' കോണ്‍ഗ്രസ് വിടുന്നു... വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചെത്തുന്നു

റോഡരികിലും മറ്റും ഇത്തരത്തില്‍ നിരവധിപേരാണ് കാറ്ററിങ് സര്‍വിസ് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചു വില്‍പ്പന നടത്തുമ്പോള്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ആവശ്യമാണെന്നിരിക്കെയാണ് ഇത്തരത്തിലുള്ള വില്‍പ്പനക്കാര്‍ വര്‍ധിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുമ്പോള്‍ ഭക്ഷ്യവിഷ ബാധയുïായാല്‍ പോലും പരാതി പറയാന്‍ ആവാത്ത സാഹചര്യമാണ്. കാറ്ററിങ് സര്‍വിസ് ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍, വെള്ളം, ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യുന്ന സ്ഥല പരിശോധന തുടങ്ങിയവ നടത്തിയതിനുശേഷമാണ് ലൈസന്‍സ് ലഭിക്കുന്നത്.

foodcooking-15

എന്നാല്‍ റോഡരികിലും ഓണ്‍ലൈന്‍ മുഖേനയും ചെറുതും വലുതുമായ ആഘോഷ പരിപാടികള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്നവര്‍ ധാരാളമുï്. ഇവരില്‍ പലരും ഭക്ഷണം പാചകം ചെയ്യുമ്പോള്‍ സുരക്ഷിതവും വൃത്തിയും പാലിച്ചുചെയ്യുന്നുïെന്നുപോലും അറിയാന്‍ കഴിയില്ലെന്നാണു ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. നിലവില്‍ നൂറിലധികം പേര്‍ ചെറുകിട വ്യവസായമെന്ന നിലയില്‍ കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുï്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്നു ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേïി വന്നിട്ടുï്. എന്നാല്‍ ലൈസന്‍സും കൃത്യമായ വിവരവും ഇല്ലാതെ നിരവധി പേര്‍ ഈ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുïെന്നും ബന്ധപ്പട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ചെറിയ കാരണങ്ങള്‍ പറഞ്ഞു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്നു ലൈസന്‍സ് ലഭിക്കാന്‍ കാലതാമസമുïെന്നും അസോസിയേഷന്‍ പ്രസിഡന്റ് പി. ജോയ് ആരോപിച്ചു.

English summary
Food security department to act against illegal catering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X