കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ഭക്ഷ്യവിഷബാധയ്‌ക്കെതിരെ നടപടി ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Google Oneindia Malayalam News
food

തലശേരി: കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യ വിഷബാധയുണ്ടാകുന്ന പശ്ചാത്തലത്തില്‍ നടപടി ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പ് അധികൃതരും .നിയമലംഘനം കണ്ടെത്തിയതിന്റെ പേരില്‍ ജില്ലയില്‍ അടഞ്ഞുകിടക്കുന്നത് 30 ഭക്ഷ്യ വില്‍പനാ സ്ഥാപനങ്ങള്‍ ഇതുവരെ തുറക്കാന്‍ അനുവദിച്ചിട്ടില്ല. ഇതില്‍ 20 എണ്ണവും ഭക്ഷ്യസുരക്ഷവകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചവയാണ്.

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്തതിനും കൈകാര്യം ചെയ്തതിന്റെയും പേരില്‍ അടപ്പിച്ചതാണ് ശേഷിക്കുന്ന പത്ത് കടകള്‍. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എല്ലാം അടച്ചിട്ടതില്‍ ഉള്‍പ്പെടുന്നുണ്ട്.

അടച്ചുപൂട്ടിയ കടകള്‍ വീണ്ടും തുറക്കുന്നതിനുള്ള മാനദണ്ഡം കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പുതുക്കി നിശ്ചയിച്ചതോടെയാണ് കണ്ണൂര്‍ ജില്ലയിലും നടപടികള്‍ കര്‍ശനമാക്കിയത്. അടച്ചുപൂട്ടാന്‍ ഇടയാക്കിയ കാരണങ്ങള്‍ പരിഹരിച്ചോയെന്ന് പ്രത്യേക സ്‌ക്വാഡ് പരിശോധിച്ചശേഷമേ വീണ്ടും തുറക്കാന്‍ കഴിയൂവെന്നാണ് പുതിയ നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. ഇതോടെ ഇതില്‍ മിക്ക വ്യാപാരികളും പെരുവഴിയിലായിട്ടുണ്ട്.

അതത് മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസര്‍മാര്‍ക്കാണ് ഇതു ഉറപ്പാക്കേണ്ട ചുമതല നല്‍കിയിരുക്കുന്നത്. വലിയ കടമ്പകള്‍ കടക്കാതെ ലഭ്യമാക്കാവുന്നതായിട്ടും ലൈസന്‍സ് എടുക്കാതെ കടകള്‍ പ്രവര്‍ത്തിക്കുന്നത് ഗൗരവമായാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കാണുന്നത്. കടയില്‍ പ്രവേശിക്കുന്നയിടത്ത് എല്ലാവര്‍ക്കും കാണുന്ന വിധം ലൈസന്‍സ് പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. ഈ നിര്‍ദേശം മിക്ക കടകളും പാലിക്കുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

പരിശോധന നടക്കുന്ന ഹോട്ടലുകളില്‍ മിക്കയിടത്തും കാണുന്ന നിയമലംഘനമാണ് പച്ചക്കറിയും മാംസവും ഫ്രീസറില്‍ ഒരുമിച്ചു വെക്കുന്നത്. രണ്ടും വെവ്വേറെയാണ് സൂക്ഷിക്കേണ്ടത് എന്നു പലതവണ നിര്‍ദേശിച്ചിട്ടും കടക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ധാരണയില്ലാത്ത, ഭാഷയറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രധാന കാരണം. ഇതു ശ്രദ്ധിക്കാന്‍ കടയുടമകള്‍ക്ക് സാധിക്കാത്തത് മറ്റൊരു പ്രശ്‌നം. ഇക്കാരണത്താല്‍ മാത്രം ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒട്ടേറെ കടകള്‍ക്ക് ഇതിനകം പിഴയിട്ടിട്ടുണ്ട്

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച പത്തു കടകളാണ് നിലവില്‍ അടച്ചിട്ടിരിക്കുന്നത്. ഹോട്ടലുകളിലെ മലിനജലം കൈകാര്യം ചെയ്യുന്നതിലാണ് മറ്റൊരു വീഴ്ച. മാലിന്യം നിക്ഷേപിക്കുന്നതിന് ഒരുവിധ സൗകര്യവും ഈ കടകളില്‍ പാലിക്കുന്നില്ല. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ മൂടിവെക്കാതെ പുറത്തു നിക്ഷേപിക്കും.

ഇവ എടുക്കാന്‍ ആളെത്താത്തതാണ് പ്രശ്‌നമെന്നാണ് പതിവായി ഹോട്ടലുടമകള്‍ പരിശോധകരോട് പറയുന്നത്. കോട്ടയത്ത് നഴ്‌സ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ പരിശോധനയാണ് ആരോഗ്യ വകുപ്പ് നടത്തിയത്.

കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രം 58 ഭക്ഷ്യ ശാലകളില്‍ നിന്നാണ് പഴകിയ ഇറച്ചിയും ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്തത്. ഇതിനു ശേഷം തളിപറമ്പിലും പയ്യന്നുരിലും തലശേരിയിലും നഗരസഭാ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്.

English summary
food securtiy departments increases inspection on hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X