Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

കണ്ണൂര്‍: വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി അര്‍ധരാത്രിയില്‍ കൗമാരക്കാരനായ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താന്‍ പയ്യന്നൂര്‍ പോലീസ് ആശുപത്രിയിലെത്തിയെങ്കിലും തലക്ക് മാരകമായ മുറിവേറ്റ് രക്തം വാര്‍ന്ന വിദ്യാര്‍ത്ഥിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനാല്‍ സംസാരിക്കാനോ പൂര്‍ണ്ണമായ മൊഴി നല്‍കാനോ വിദ്യാര്‍ത്ഥിക്ക് സാധിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.

kannur

ഈക്കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രിയിലാണ് വെള്ളൂര്‍കാറമേല്‍ റേഷന്‍ ഷോപ്പിന് സമീപത്തെ കൗമാരക്കാരനായ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ സുഹൃത്ത് സ്‌കൂട്ടറില്‍ കാറമേലിലെത്തിച്ചത്.

അന്ന് രാത്രി പയ്യന്നൂരില്‍ യൂത്ത് ലീഗിന്റെ പൊതുപരിപാടി നടന്നിരുന്നതിതാല്‍ കാറമേലിലെ ലീഗ് ഓഫീസ് പരിസരത്തുണ്ടായിരുന്നവരുടെ സമീപത്തേക്കാണ് സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എത്തിച്ചത്. തല പൊട്ടി രക്തം വാര്‍ന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ നാട്ടുകാര്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും ഗുരുതരമായതിനാല്‍ പിന്നീട് ചാല മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയ നടത്തി കഴിഞ്ഞിട്ടും യുവാവിന് ശരിയായ തരത്തില്‍ ബോധം കിട്ടിയില്ല.പയ്യന്നൂര്‍ പോലീസ് വിദ്യാര്‍ത്ഥിയുടെമൊഴി രേഖപ്പെടുത്താന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും, വിദ്യാര്‍ത്ഥിക്ക് ശസ്ത്രക്രിയ കഴിഞ്ഞ കടുത്ത തലവേദന കാരണം തിരിച്ചു വരികയായിരുന്നു.സംഭവത്തിലെ ദുരൂഹത നീക്കമെന്ന ആവശ്യം പ്രദേശവാസികള്‍ക്കിടെയില്‍ ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്.


സംഭവ ദിവസം രാത്രിയില്‍ വിദ്യാര്‍ത്ഥിയെ സുഹൃത്ത് സ്‌കൂട്ടറില്‍ വെള്ളൂരിലെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടില്‍ കൊണ്ടുപോയതായ വിവരം ഇതിനകംപുറത്തുവന്നിട്ടുണ്ട്. അവിടെ വെച്ച് വിദ്യാര്‍ത്ഥിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പയ്യന്നൂര്‍ പോലീസ്. തലക്കും ദേഹമാസകലം പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ചികിത്സക്കായി ഇതിനകം കുടുംബം നാല് ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നതായി ബന്ധുക്കള്‍ പറയുന്ന.

അത്യാസന്ന നിലയില്‍ കഴിയുന്നമകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സംഭവത്തിലെ ദുരൂഹ പുറത്തു കൊണ്ടുവരാനുമുള്ള ഒരുക്കത്തിലാണ് കുടുംബം.ഇതിനിടെ അപകടത്തില്‍പ്പെട്ട് തലയില്‍ നിന്നും രക്തം വാര്‍ന്ന വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+