• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സൌരോർജ്ജ വിളക്ക്: കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പുത്തൻ പരീക്ഷണം

  • By Desk

കണ്ണൂർ: വന്യമൃഗശല്യം അതിരൂക്ഷമായ മലയോര പ്രദേശങ്ങളിലെ അതിർത്തി ഭാഗങ്ങളിൽ സോളാർ വിളക്കുകളുമായി വനം വകുപ്പ്. വനാതിർത്തിയിൽ സോളാർ വിളക്കുകൾ പ്രകാശിച്ചാൽ കാട്ടാനകളടക്കമുള്ളവ അതിർത്തി കടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.

മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!!

കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലാണ് വ​നം​വ​കു​പ്പ് കഴിഞ്ഞ ദിവസം സൗ​രോ​ർ​ജ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചത്. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ വ​ന്യ​ജീ​വി​ശ​ല്യം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ക്കോ ഡെ​വ​ല​പ്‌​മെ​ന്‍റ് പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് സൗ​രോ​ർ​ജ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കൂ​ടു​ത​ലും നേ​രി​ടു​ന്ന കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ര്‍​ഡി​ലെ പ​ന്ന്യാം​മ​ല, അ​ഞ്ചാം​വാ​ര്‍​ഡി​ലെ താ​ഴെ പാ​ല്‍​ചു​രം കോ​ള​നി, മേ​ലെ പാ​ല്‍​ചു​രം കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ലാ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ള്‍ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് മ​ന​സി​ലാ​ക്കാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വീ​ടി​നു​പു​റ​ത്തി​റ​ങ്ങു​ന്ന ആ​ളു​ക​ള്‍ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഇ​തി​ലൂ​ടെ ഒ​രു​പ​രി​ധി​വ​രെ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ചു​റ്റും 10.4 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളി​ല്‍ 1.1 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ഫെ​ന്‍​സിം​ഗ് ന​ശി​ച്ചി​രു​ന്നു. ഇ​തി​ല്‍ 300 മീ​റ്റ​ര്‍ ഒ​ഴി​കെ ഫെ​ന്‍​സിം​ഗ് പു​നഃ​സ്ഥാ​പി​ച്ച​താ​യും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​യ പ​ന്ന്യാം​മ​ല​യി​ല്‍ ഒ​രു​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ജൈ​വ​വേ​ലി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ​ര്‍ കെ. ​വി. സു​ധീ​ഷ് പ​റ​ഞ്ഞു.

ഇതിനിടെ ആറളത്ത് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പഞ്ചായത്തിലെ വട്ടപ്പറമ്പിലും പെരുമ്പഴശ്ശിയിലുമാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. വനമേഖലയിൽ മണിക്കൂറുകളോളമാണ് ആനക്കൂട്ടം പരിഭ്രാന്തി പരത്തിയത്.

ഒരുമാസത്തിനിടയിൽ മൂന്നാം തവണയാണ് ആനക്കൂട്ടം മേഖലയിലെ ജനവാസ കേന്ദ്രത്തിലെത്തുന്നത്. ആറളം ഫാം നാലാം ബ്ലോക്കിൽ നിന്നും പുഴകടന്നാണ് ഇവ എത്തുന്നത്. മേഖലയിലെ നിരവധി കർഷകരുടെ വാഴ, തെങ്ങ്, മരച്ചീനി, കമുങ്ങ്, തീറ്റപ്പുൽ എന്നിവ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് ആനക്കൂട്ടം ഫാമിൽ നിന്നും ജനവാസ മേഖലയിൽ എത്തിയത്. വീട്ടുമുറ്റം വരെയെത്തിയ ആനകൾ വിളകൾ നശിപ്പിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് വീട്ടിനുള്ളിൽ ഉണർന്നിരിക്കുകയായിരുന്നു. പുലർച്ചെ ആറു മണിയോടെയാണ് ആനക്കൂട്ടം തിരികെ ഫാമിനുള്ളിലേക്ക് പ്രവേശിച്ചത്. പെരുംമ്പഴശ്ശിയിലെ താഴെവീട്ടിൽ ശാന്ത, പുതിയ പുരയിൽ ശിവൻ,അബൂബക്കർ പൊയിലൻ, താഴെവീട്ടിൽ മോഹൻദാസ്, ഹാഷിം എന്നിവരുടെ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.

വട്ടപ്പറമ്പിൽ സാമ്പ്രിക്കൽ ബേബി, പുളിയാനിക്കൽ ലൂക്ക, ജില്ലാ പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസ് എന്നിവരുടെ വിളകൾക്കും കനത്ത നാശം വരുത്തി. ആനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലയിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ജനവാസ മേഖലയിൽ ആനക്കൂട്ടം എത്താതിരിക്കാൻ നടപടി സ്വീകരിക്കു മെന്ന വനം വകുപ്പ് അധികൃതർ പലതവണ നാട്ടുകാർക്ക് ഉറപ്പു നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. സണ്ണി ജോസഫ് എം എൽ എ , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.വേലായുധൻ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു

English summary
Forest department uses solar lights to prevent wild animals in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X